ശ്രീനഗര്‍: മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ്സായി പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഹുറിയത്ത് കോണ്‍ഫറന്‍സിന്റെയും ധനസ്രോതസ്സെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.
സയ്യിദ് അലി ഷാ ഗിലാനിയുടെ അടുത്ത അനുയായിയും ഡെമോക്രാറ്റിക് പൊളിറ്റിക്കല്‍ മൂവ്മെന്റിന്റെ ചെയര്‍മാനുമായ ഫിര്‍ദോസ് അഹമ്മദ് ഷാ 2007മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ മൂന്ന് കോടി രൂപ കൈപറ്റിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഇറ്റലിയിലെ മദീന ട്രേഡിങ് കമ്പനിവഴി പാക് അധിനിവേശ കശ്മീരിലെ ജാവേദ് ഇക്ബാല്‍ എന്നയാളാണ് പണം അയച്ചതെന്ന് പറയപ്പെടുന്നു. അഹമ്മദ് ഷാക്കെതിരെ എന്‍ഫോഴ്സ്മെന്റ് വിഭാഗം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കശ്മീര്‍ താഴ്വരയില് പണമിടപാട് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് സമര്‍പ്പിക്കുന്ന ആദ്യത്തെ കുറ്റപ്പത്രമാണിത്.
2009ല്‍ രണ്ട് പാക്കിസ്ഥാനികളെ ഇറ്റാലിയന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇക്ബാലിന്റെ പേരില്‍ 300 തവണയാണ് വിവാദ കമ്പനിവഴി പണമിടപാട് നടന്നിരിക്കുന്നത്.
പണമയച്ചവരെക്കുറിച്ച് ഈ കമ്പനി നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് ഇറ്റാലിയന്‍ പോലീസ് വ്യക്തമാക്കി.
പാക്കിസ്ഥാനിലെ മറ്റൊരു പണമിടപാട് സ്ഥാപനം ഇക്ബാലിന്റെ ഐഡന്റിറ്റി മോഷ്ടിച്ചതാണെന്നും ഇയാള്‍ ഇറ്റലിയില്‍ കാലുകുത്തിയിട്ടുപോലുമില്ലെന്നും പോലീസ് പറയുന്നു. മദീന കമ്പനിയില്‍ നിന്നും മുന്നൂറ് തവണയാണ് ഹുറിയത്തിന് പണം അയച്ചതായി കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: