കോട്ടയം: നരേന്ദ്രമോദിയുടെ സ്വച്ഛ്ഭാരത് പദ്ധതിയെ അടിസ്ഥാനമാക്കി ബിജെപി പരിസ്ഥിതി സെല്‍ ജില്ലാ കമ്മറ്റി കോട്ടയത്ത് ശുചിത്വ സാക്ഷരതായജ്ഞം ആരംഭിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയിലാദ്യമായി സാക്ഷരതയില്‍ ഒന്നാംസ്ഥാനം നേടിയ കോട്ടയം നിവാസികള്‍ക്കു മാത്രമേ ശുചിത്വ സാക്ഷരതയിലും ഒന്നാംസ്ഥാനം കൈവരിക്കാന്‍ കഴിയൂവെന്ന് ബിജെപി പരിസ്ഥിതിസെല്‍ ജില്ലാ കമ്മറ്റി വിലയിരുത്തി.
പദ്ധതിയുടെ ആദ്യഘട്ടമായി മാലിന്യപ്രശ്നത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കോട്ടയത്തെ ഒരു വാര്‍ഡ് ദത്തെടുത്ത് എല്ലാ ഭവനങ്ങളും സമ്പൂര്‍ണ ഉറവിട മാലിന്യ സംസ്കരണ ഭവനങ്ങളാക്കി മാറ്റുകയെന്നാണ്. തന്മൂലം ലഭിക്കുന്ന ജൈവവളം ഉപയോഗിച്ച് വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന അടുക്കളത്തോട്ടങ്ങള്‍ എല്ലാ ഭവനങ്ങളിലും നിര്‍മ്മിക്കാനും നിരന്തരമായി പുരോഗതി വിലയിരുത്തി ഓരോ വീട്ടുകാര്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ബിജെപി പരിസ്ഥിതിസെല്‍ പ്രവര്‍ത്തകര്‍ മുന്‍കയ്യെടുക്കും.
ഒരുമുട്ട കഴിച്ചാല്‍ മുട്ടത്തോട് സംസ്കരിക്കേണ്ട ഉത്തരവാദിത്വം നമ്മുടേതാണെന്നുള്ള മനോഭാവം പൊതുജനങ്ങളിലും വരുംതലമുറയിലും വളര്‍ത്തിയെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ജില്ലാ കണ്‍വീനര്‍ ഡോ. പ്രവീണ്‍ ജോര്‍ജ് ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി. ബിജെപി ജില്ലാ സെക്രട്ടറി കെ.കെ. മണിലാല്‍, ജോ.കണ്‍വീനര്‍മാരായ പോള്‍ മാത്തന്, വി.ആര്. വിശ്വംഭരന്, കോര സി.ജോര്‍ജ്, പ്രവീണ്‍ ദിവാകരന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: