അയര്‍കുന്നം: ആളൊഴിഞ്ഞ വീട്ടില്‍ നിന്നും സംശയകരമായ സാഹചര്യത്തില്‍ ആറംഗ സംഘത്തെ പൊലീസ് പിടികൂടി. മലപ്പുറം ചേലാമ്പ്ര സ്വദേശി പ്രശാന്ത് (37), നീണ്ടൂര്‍ സ്വദേശികളായ ശരത് (25), സോനു പ്രസാദ് (25), സംക്രാന്തി സ്വദേശി ഷൈന്‍ ഷാജി (25), പുല്ലരികുന്ന് സ്വദേശി ലിബിന് (20), നട്ടാശേരിയില്‍ ജോര്‍ജ് ജോസഫ് (ജോഷി-31), അമയന്നൂര്‍ സ്വദേശി പ്രവീണ്‍ (37) എന്നിവരാണ് പിടിയിലായത്. ളാക്കാട്ടൂര്‍ മൈലാടിപ്പടിയിലെ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ സംഘം നഗരത്തില്‍ മോഷണം നടത്തുവാനുള്ള ഗൂഡാലോചന നടത്തവെയാണ് പൊലീസിന്റെ വലയിലകപ്പെട്ടത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. ഇതിനെ തുടര്‍ന്നു സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. പലരും വിവിധ മോഷണ കേസുകളില്‍ പ്രതികളായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത ഇവരെ പൊലീസ് കോടതിയില്‍ ഹാജരാക്കി. കോട്ടയം ഈസ്റ്റ് സിഐ എ.ജെ തോമസ്, അയര് കുന്നം എസ്ഐ കുര്യന് മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: