കോട്ടയം: ശില്പകലാ എന്നാല്‍ കേവലം പ്രതിമ നിര്‍മ്മാണമല്ലെന്ന് തെളിയിച്ച കലാകാരനാണ് കാനായി കുഞ്ഞിരാമനെന്ന് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ. ജയകുമാര്‍ അഭിപ്രായപ്പെട്ടു. കോട്ടയത്ത് അക്ഷരശില്പം നിര്‍മ്മിച്ച കാനായി കുഞ്ഞിരാമന് നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകായായിരുന്നു അദ്ദേഹം. പ്രതിമ നിര്‍മ്മാണത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്താണ് ശില്പകല. ശില്പിയുടെ ജീവിതാവിഷ്കാരമാണ് ശില്പം. കവിതയും ചലചിത്രഗാനവും തമ്മിലുള്ള വ്യത്യാസം പോലെയാണ് ശില്പവും പ്രതിമയും തമ്മിലുള്ള തെന്നും അദ്ദേഹം പറഞ്ഞു. അശ്ലീലവും നഗ്നതയും തമ്മിലുള്ള വ്യത്യാസവും കേരളത്തിന് ബോധ്യപ്പെടുത്തിയത് കാനായി എന്ന ശില്പിയാണ്.
കോണ്ക്രീറ്റെന്ന ഖരപദാര്‍ത്ഥത്തെ മനുഷ്യവികാരത്തിന്റെ ആര്ദ്രതയായ മാതൃഭാവത്തിലേക്ക് ആവിഷ്കരിക്കുകയെന്നതാണ് ശില്പിയുടെ ഇച്ഛാശക്തി. തന്റെ മീഡിയയെ വരുതിയില്‍ നിര്‍ത്തുകയെന്നതാണ് കലാകാരന്റെ കഴിവെന്നും ഡോ. ജയകുമാര്‍ അഭിപ്രായപ്പെട്ടു. തന്റെ ജീവിതത്തിലാദ്യമായിട്ടാണ് ഇത്തരമൊരു അംഗീകാരം ലഭിക്കുന്നതെന്ന് ശില്പികാനായി കുഞ്ഞിരാമന് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. താനൊരു കലാകാരന് എന്നതിനെ കാളുപരിയായി സാധാരണ മനുഷ്യനായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തപസ്യകലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ 42 ഓളം സംഘടനകള്‍ ചേര്‍ന്നാണ് കാനായി കുഞ്ഞിരാമന് സ്വീകരണം സംഘടിപ്പിച്ചത്. നാഗസ്വര വിദ്വാന് തിരുവിഴ ജയശങ്കര്‍ അധ്യക്ഷത വഹിച്ചു. എം.ജി. സര്‍വ്വകലാശാല വൈസ്ചാന്സിലര് ഡോ. ബാബു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വനിതാ കമ്മീഷനംഗം ഡോ. ജെ. പ്രമീളാദേവി, മുനിസിപ്പല്‍ ചെയര്മാന് കെ.ആര്.ജി. വാര്യര്‍, പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള, ആലപ്പി രങ്കനാഥ്, ആര്‍ട്ടിസ്റ്റ് സുജാതന്‍, കവനമന്ദിരം പങ്കജാക്ഷന്, പി.ജി. ഗോപാലകൃഷ്ണന്, സി.സി. അശോകന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാനായിയെ ക്ഷണിച്ച് എംജി വിസി,
ഉറപ്പു നല്‍കാതെ കാനായി
കോട്ടയം: എംജി സര്‍വ്വകലാശാലയുടെ മുപ്പതാം വാര്‍ഷികാഘോഷവേളയില്‍ സര്‍വ്വകലാശാല വളപ്പില്‍ ഗാന്ധിജിയുടെ പ്രതിമ നിര്‍മ്മിക്കാന്‍ കാനായി കുഞ്ഞിരാമന് വൈസ് ചാന്‍സിലറുടെ പരസ്യ ക്ഷണം. കോട്ടയത്ത് കാനായികുഞ്ഞിരാമന് നല്കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടയിലാണ് ഡോ. ബാബു സെബാസ്റ്റ്യന്‍ കാനായിയെ ക്ഷണിച്ചത്. എന്നാല്‍ സ്വീകരണത്തിന് മറുപടി പറഞ്ഞ കാനായി കുഞ്ഞിരാമന് വിസിയുടെ ക്ഷണം സ്വീകരിക്കുകയോ തളളിക്കളയുകയോ ചെയ്തില്ല. താന്‍ ഇനിയും ശില്പങ്ങള് നിര്‍മ്മിക്കുന്നതിനായി കോട്ടയത്തെത്തുമെന്നുമാത്രമാണ് അദ്ദേഹം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: