പള്ളിക്കത്തോട്: മരണവീടുകള്‍ കേന്ദ്രീകരിച്ചു മോഷണം നടത്തിയ പിണ്ണാക്കനാട് കൊണ്ടൂര്‍ അമ്പാട്ട് വീട്ടില്‍ ഫ്രാന്‍സിസ് പിടിയില്‍. തിങ്കളാഴ്ച വാഴൂര്‍ ചെല്ലിമറ്റത്തുള്ള ഇലവുംമൂട്ടില്‍ വീട്ടില്‍ സംസ്കാര ചടങ്ങുകള്‍ക്ക് ഇടയിലാണ് ഇയാള്‍ മോഷണം നടത്തിയത്. സംഭവം ശ്രദ്ധയില്‍ പെട്ട ബന്ധുക്കള്‍ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.
സംസ്കാര ശുശ്രൂഷയ്ക്കായി മൃതദേഹം വീടിനു പുറത്തേക്ക് എടുത്തപ്പോള്‍ ഇയാള്‍ വീടിനുള്ളില്‍ കയറി. അലമാര തുറന്നു പഴ്സില്‍നിന്നു രണ്ടായിരം രൂപ അപഹരിച്ചു. അപരിചിതന് മുറിക്കുള്ളിലേക്കു കയറുന്നതു കണ്ടു സംശയം തോന്നി പിന്നാലെയെത്തിയ ബന്ധുവാണ് മോഷണം കണ്ടുപിടിച്ചത്. ഉടന്‍ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്ത ഫ്രാന്‍സിസിനെ കോടതി റിമാന്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: