ചങ്ങനാശേരി: തൃക്കൊടിത്താനം പോലീസ് സ്റ്റേഷനില്‍ നിന്ന് നൈറ്റ് ബീറ്റിന് വന്ന എ.എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പായിപ്പാട് ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരനോട് അപമര്യാദയായി പെരുമാറുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്ന് കാട്ടി ഡി.ജി.പിയ്ക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും ചങ്ങനാശേരി ഡിവൈഎസ്പിക്കും പരാതി നല്കി.
ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന് നാലുകോടി മലേക്കുന്നേല്‍ എം.സി. സുഭാഷാണ് പരാതി നല്‍കിയത്. ഇന്നലെ പുലര്‍ച്ചെ മൂന്നിന് മഴ പെയ്തപ്പോള്‍ പായിപ്പാട് സര്‍വ്വീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനൊപ്പം ഇരിക്കുന്ന സമയത്താണ് നൈറ്റ് ഡ്യൂട്ടി ഉണ്ടായിരുന്ന പോലീസുകാര്‍ എ.എസ്.ഐക്കൊപ്പം ബുക്കില്‍ ഒപ്പിടുന്നതിനായി വന്നത്. ഈ സമയത്താണ് സെക്യൂരിറ്റി ജീവനക്കാരനോട് എഎസ്ഐ പുലഭ്യം പറയാന്‍ തുടങ്ങിയത്.
സഭ്യമായി സംസാരിക്കണമെന്നും അഭ്യര്‍ത്ഥിച്ചപ്പോള്‍ എ.എസ്.ഐ ജീപ്പില്‍ നിന്നും ചാടിയിറങ്ങി ഗേറ്റ് തുറ് ബാങ്ക് കോമ്പൗണ്ടില്‍ കയറി ജാതിപേര് വിളിച്ചുകൊണ്ട് പുറത്തടിക്കുകയും ചെയ്തു. എ.എസ്.ഐയുടെ പ്രവര്‍ത്തനത്തില്‍ നിന്നും നല്ലതുപോലെ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായതായും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: