മുണ്ടക്കയം: സ്വകാര്യ റബ്ബര്‍ തോട്ടത്തില്‍ കമ്പനി വക മാലിന്യവുമായി വന്ന ലോറി തൊഴിലാളികള്‍ തടഞ്ഞു. തടഞ്ഞത് മാലിന്യമല്ല,വളമാണന്ന് മാനേജ്മെന്റ്.പാരിസണ്‍ ഗ്രൂപ്പിന്റെ ബോയ്സ് എസറ്റേറ്റില്‍ ലോഡുമായി എത്തിയ ലോറി ബി.എം.എസ്.പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം.പാരിസണ്‍ ഗ്രൂപ്പിന്റെ വിവിധ ഫാക്ടറികളിലെ അസംസ്കൃത വസ്തുക്കളുമായി വന്ന ലോറി തോട്ടത്തിലെത്തിയപ്പോഴാണ് ബി.എം.എസ്.പ്രവര്‍ത്തകര്‍ തടഞ്ഞത്.അരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുന്ന മാലിന്യം കോഴിക്കോട് നിന്നും ഇവിടെ നിക്ഷേപിക്കാനെത്തിയെന്നാരോപിച്ചായിരുന്നു വാഹനം തടഞ്ഞത്.
തോട്ടത്തിലെ ടാപ്പിങ് ജോലിക്കു തടസ്സമാവുന്ന രീതിയിലും പകര്ച്ചവ്യാധിക്കിടയാക്കുന്നതാണിതെന്നുമായിരുന്നു ഇവരുടെ ആപരോപണം.ഇതോടെ മാനേജ്മെന്റ് അറിയച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ബി.എം.എസ്.പ്രവര്‍ത്തകരായ അയ്യപ്പദാസ്,എം.വി.രോമസ് എന്നിവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയുമായിരുന്നു.ഇതോടെ പ്രവര്‍ത്തകര്‍ സ്റ്റേഷനുമുന്നില്‍ ഒത്തു ചേരുകയും വാഹനം കസ്റ്റഡിയിലെടുക്കണെന്നും തങ്ങള്‍ക്കെതിരെ പൊലീസ് കേസെടുക്കരുതെന്നയാവശ്യവുമായാണ് ഇവര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ ഒത്തുകൂടിയത്.എന്നാല്‍ പൊലീസ് ലോറി കസ്റ്റഡിയിലെടുത്തിട്ടില്ല.സംഘര്‍ഷമുണ്ടാവാതിരിക്കാന്‍ സ്റ്റേഷനു സമീപം സൂക്ഷിച്ചിരിക്കുകയാണ്.
എന്നാല്‍ തങ്ങള്‍ കൊണ്ടുവന്നത് മാലിന്യമല്ലന്നും റബ്ബര്‍ തോട്ടത്തില്‍ ഉപയോഗിക്കാനുളള വളമാണന്നുമാണ് മാനേജ്മെന്റിന്റെ ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: