കാഞ്ഞിരപ്പള്ളി: മരുന്ന് വാങ്ങുന്നതിനിടയില്‍ അമ്മയ്ക്കൊപ്പം വന്ന ഒരു വയസുകാരിയുടെ സ്വര്‍ണ്ണ വള മോഷ്ടിച്ചു. കടയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യത്തില്‍ കടയിലെത്തിയ ഒരു സ്ത്രീയാണ് വള കവര്‍ന്നതെന്ന് വ്യക്തമായി. ചേനപ്പാടി സ്വദേശിനിയായ ഷംനയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള തിരക്കേറിയ മെഡിക്കല്‍ സ്റ്റോറില്‍ കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെയാണ് സംഭവം. ഷംന തന്റെ കൈകൂഞ്ഞുമായി മരുന്ന് വാങ്ങുന്ന സമയം മറ്റൊരു സ്ത്രീയും മരുന്ന് വാങ്ങുവാന്‍ കടയില്‍ എത്തി. ഷംന മരുന്ന് വാങ്ങുന്ന തിരക്കില്‍ കടയിലെത്തിയ സ്ത്രീ കൂഞ്ഞിന്റെ കൈയ്യില്‍ നിന്നും വള ഊരിമാറ്റി.
മരുന്ന് വാങ്ങി ഷംന മടങ്ങിയപ്പോള്‍ മോക്ഷണം നടത്തിയ സ്ത്രീ തന്റെ കുറിപ്പ് കാണിച്ച് മരുന്ന് ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നറിയിച്ചതോടെ സ്ത്രീ വളരെ വേഗത്തില്‍ കടയില്‍ നിന്ന് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: