കോട്ടയം: റെയില്‍വേ സ്റ്റേഷന് റോഡിന്റെ നടപ്പാത നവീകരിക്കുന്ന ജോലികള്‍ ആരംഭിച്ചു. നിലവിലുണ്ടായിരുന്ന ടൈല്സുകല് പലഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് കാല്‍നടയാത്രക്കാര്‍ക്ക് യാത്ര ദുസ്സഹമാക്കുന്നു. ഇവ നീക്കം ചെയ്ത് ഇന്റര്‍ലോക്ക് ഇഷ്ടികകള്‍ പാകിയാണ് നവീകരിക്കുന്നത്. ഇവിടെ നിന്നും നീക്കം ചെയ്യുന് പഴയ ടൈലുകള്‍ നാഗമ്പടം ബസ് സ്റ്റാന്‍ഡിന്റെ എതിര്‍വശത്തുള്ള റോഡിന്റെ വശങ്ങളില് നികത്താന്‍ ഉപയോഗിക്കുന്നത്. ഇവിടെയും നടപ്പാത നിര്‍മ്മിക്കാനാണ് കരാര്‍. നെഹ്റു സ്റ്റേഡിയത്തിനു മുന്‍വശവും ഫുട്പാത്ത് നിര്‍മ്മിക്കുമെന്ന് പിഡബ്ല്യൂഡി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: