എരുമേലി: എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ മരണം കൊലപാതകമാക്കി ജനങ്ങളില്‍ വര്‍ഗ്ഗീയ ചേരിതിരുവുണ്ടാക്കാന്‍ ചിലര്‍ നവമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിന് 3.30ഓടെയാണ് മണങ്ങല്ലൂര്‍ താഴത്തുപറമ്പില്‍ സെയ്നുദീന്റെ മകന് റെമിസ് ബൈക്കപകടത്തില്‍ മരിക്കുന്നത്. മണങ്ങല്ലൂരുള്ള വീട്ടില്‍ നിന്നും ബന്ധുവിന്റെ ബൈക്കുമായി എരുമേലിയിലെത്തി വെളുപ്പിനെ മൂന്നുമണിയോടെ മടങ്ങുന്ന സമയത്താണ് അപകടം ഉണ്ടാകുന്നത്. എരുമേലി ടൗണില്‍ക്കൂടി റമീസ് ബൈക്കില്‍ പോകുന്നതു കണ്ട സാക്ഷിയുടെയും ബൈക്ക് ഇടിച്ച ശബ്ദം കേട്ട് വന്ന സമീപവാസികളുടെയും അപകടം നടന്നുവെന്ന് കണ്ട ഓട്ടോഡ്രൈവറുടെയും മൊഴി ക്രൈംബ്രാ ഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഓണ്‍ലൈന്‍ വാര്‍ത്തയായി നല്കുന്ന നവമാധ്യമ ശില്പി റെമീസിന്റെ മരണം കൊലപാതകം എന്ന തലക്കെട്ടില്‍ നല്കിയ വിവരങ്ങളാണ് ജനങ്ങളില്‍ വര്‍ഗ്ഗീയ ചേരിതിരിവിന് വഴിവച്ചിരിക്കുന്നത്. റമീസിനെ കൊന്നതിനുശേഷം അപകടം നടന്ന സ്ഥലത്ത് കൊണ്ടിട്ടതാവാമെന്നാണ് പ്രചാരണം.
ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ തലതിരിഞ്ഞ അന്വേഷണം നടത്തി സമാധാന കാംക്ഷികളും എരുമേലി പോലുള്ള സൗഹാര്‍ദ്ദമായ മേഖലയെ വര്‍ഗ്ഗീയനിറം ചാര്‍ത്തി സംഘര്‍ഷമുണ്ടാക്കാനുള്ള ഗൂഢതന്ത്രമാണ് ഈ ഓണ്‍ലൈന്‍ വാര്‍ത്തയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു. റമീസ് രാത്രിയില്‍ മണിക്കൂറുകളോളം ചെലവഴിച്ചതിനെപ്പറ്റി വിശദീകരിക്കാതെ ബൈക്കപകടത്തെ ഇത്രയേറെ വലുതാക്കി ജനങ്ങളില്‍ ആശങ്കയുണ്ടാക്കാന്‍ വഴിയൊരുക്കാനാണ് വാര്‍ത്തയ്ക്കുപിന്നിലെ ലക്ഷ്യം. ജനങ്ങളില്‍ ചേരിതിരിവു സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അന്വേഷണം വ്യാപിപ്പിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: