കുറവിലങ്ങാട്: ലഹരിമരുന്ന്മാഫിയസംഘങ്ങളെ പിടിക്കുവാന്‍ ജില്ലയില്എക്സൈസ്സംഘവും പൊലീസും ശ്രമിക്കുമ്പോള്‍ മറുഭാഗത്തുകൂടിവീര്യംകൂടിയ ലഹരിമരുന്നുകള്‍ ഉപയോഗിച്ച്വിദ്യാര്ത്ഥി പട കറങ്ങുന്നു. പാലാ, കടുത്തുരുത്തി, കുറവിലങ്ങാട്, ഉഴവൂര്‍, പുതുവേലി മേഖലകളിലെകോളേജ്, സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് ലഹരിമരുന്നുകളുടെവില്പനയും ഉപയോഗവും. കുറവിലങ്ങാട് മിനി ബസ്ടെര്‍മിനല്‍, പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് എന്നിവകേന്ദ്രീകരിച്ച്കഞ്ചാവ്വില്പന നടത്തുന്ന സംഘംസ്കൂള്യൂണിഫോമിലാണ് നിലയുറപ്പിച്ച്വിപണനം നടത്തുന്നത്. ഉഴവൂര്‍, പുതുവേലി, രാമപുരം മേഖലകളില്‍ വിലകൂടിയ ബൈക്കുകളിലും, കാറുകളിലുമാണ് മയക്കുമരുന്നുകള്‍ എത്തിക്കുന്നത്. കഴിഞ്ഞ ദിവസം മേഖലയിലെ തിരക്കേറിയ ബേക്കറിയുടെഅകത്ത് പെണ്‍കുട്ടികള്‍ അടക്കമുളളവര്‍ ഭക്ഷണംകഴിച്ച് എഴുന്നേറ്റ് പോയപ്പോള്മാരകമായ വേദനസംഹാരിയുടെ മരുന്നുകുപ്പിയും, ഇഞ്ചക്ഷന് സിറിഞ്ചും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇരിപ്പിടത്തിന്റെ പരിസരത്ത് കണ്ടെടുത്തത് കടയുടമയെപോലും ഞെട്ടിച്ചു. ലഹരിമരുന്ന് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സുഹൃത്തുക്കളായ പെണ്‍കുട്ടികളെയും ലഹരിമരുന്നകള് ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കുകയും, നല്‍കുകയും ചെയ്യുന്നുണ്ട്. പാലായിലെ പ്രധാന ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചും ലഹരിമരുന്ന് എത്തിച്ചു നല്കുന്ന വന്‍ സംഘമുണ്ടെന്നാണ് പൊലീസിന് ലഭിച്ച രഹസ്യവിവരം. ഇവരെതിരിച്ചറിഞ്ഞ് പിടികൂടുവാന്‍ പൊലീസ് പരാജയപ്പെടുന്നു. പാലായ്ക്ക് അടുത്തുളള സെന്റ്തോമസ്മൗണ്ടില് ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഒരുസംഘം സ്ഥിരമായി തമ്പടിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊലീസിന്റെയോ, എക്സൈസിന്റെയോ സാന്നിദ്ധ്യം മണത്താല്സംഘാംഗങ്ങള് അമിതവേഗതയില്‍ ബൈക്കുകളില്‍ പായുന്ന കാഴ്ചകള്‍ പാലാ, ഉഴവൂര്‍, കുറവിലങ്ങാട്, കിടങ്ങൂര്‍ മേഖലകളില്‍ പതിവാണ്എന്ന് പരിസരവാസികള്‍ പറഞ്ഞു. ലഹരിമരുന്ന്സംഘങ്ങള് സ്ഥിരമായി തങ്ങുന്നത് ആള്തിരക്ക്ഇല്ലാത്ത ബേക്കറികളും, ചെറിയ കടകളും കേന്ദ്രീകരിച്ചാണ് തമ്പടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: