ചങ്ങനാശേരി: പെരുന്ന ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് 3ന് പെരുന്ന ബസ് സ്റ്റാന്‍ഡില്‍ നടക്കും. ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി യുഎഇ ചാപ്റ്ററിന്റെ ധനസഹായത്തോടെയാണ് പദ്ധതി സ്ഥാപിച്ചത്. 7ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച സംസ്കരണ സംവിധാനത്തില്‍ ഒരേസമയം 11 യൂണിറ്റുകളിലുമായി 22,000 കിലോ ജൈവ മാലിന്യങ്ങള്‍ വളമാക്കി മാറ്റുന്നതിന് സാധിക്കും.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. സി.എഫ്. തോമസ് എംഎല്‍എ എയ്റോബിക് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഡോ. തോമസ് ഐസക് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. കളക്ടര്‍ യു.വി. ജോസ് ഉപഹാരസമര്‍പ്പണം നടത്തും. ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി പ്രസിഡന്റ് സാജു മഞ്ചേരിക്കളം, സെക്രട്ടറി വി.കെ. സൈനുദ്ദീന്‍, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ ആശംസകള്‍ അര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സാജു മഞ്ചേരിക്കളം, വി.കെ. സൈനുദ്ദീന്‍, ജോണി ജോസഫ്, കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: