കടുത്തുരുത്തി: കോതനല്ലൂര്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളെ സ്കൂള്‍ പരിസരത്തും കോതനല്ലൂര്‍ ജംഗ്ഷനില്‍ വച്ചും മദ്യ-മയക്കുമരുന്ന് മാഫിയ മര്‍ദ്ദിച്ചു. യാതൊരു കാരണവും കൂടാതെയാണ് മാഫിയ സംഘം ആക്രമിച്ചത്. അക്രമത്തിനു ശേഷം വിദ്യാര്‍ത്ഥികളെ വീണ്ടും മാഫിയ സംഘം അസഭ്യം പറയുകയും മര്‍ദ്ദിക്കുവാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ഇടപെട്ടതിനാല്‍ ഉടന്‍തന്നെ പോലീസ് എത്തി രണ്ടുപേരെ പിടികൂടി. വിഷ്ണു (17), ഷെറി (17) എന്നിവരാണ്പിടിയിലായത്. സംഘത്തിലെ മറ്റുള്ളവര്‍ ഓടി രക്ഷപെട്ടു.
കഴിഞ്ഞ ദിവസം കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്കൂളിലും സമാനമായ സംഭവം നടന്നിരുന്നു. ഇതില്‍ തൃപ്തികരമായ അന്വേഷണങ്ങളോ മറ്റ് ഇടപെടലുകളോ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലായെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ടാഴ്ച മുമ്പ് എഴുമാന്തുരുത്തില്‍ നിന്നും സി.ഐ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ മയക്കുമരുന്നിന്റെ മൊത്തവ്യാപാരിയെ പിടികൂടിയിരുന്നു.
കടുത്തുരുത്തിയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ സജീവമാണ്. ഗുരുകുലം ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: