കുമരകം: കുമരകത്ത് എസ്എന്‍ഡിപിയുടെ കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിക്കുന്നു. കഴിഞ്ഞദിവസം രാത്രിയില്‍ കുമരകം നേഴ്സറി (കോതറ) ഭാഗത്ത് രണ്ട് കൊടിമരങ്ങളാണ് നശിപ്പിച്ചത്. കുമരകം 13-ാം വാര്‍ഡിലാണ് സംഭവം. ഈഭാഗം വര്‍ഷങ്ങളായി സിപിഎം കോട്ടയായിരുന്നു. പഞ്ചായത്തില്‍ സിപിഎം പ്രതിനിധീകരിക്കുന്ന ഇവിടെ യാതൊരു വികവനവും എത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ സിപിഎം വിട്ട് വലിയൊരു വിഭാഗം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതില്‍ ഏറിയഭാഗം ജനങ്ങളും എസ്എന്‍ഡിപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. കൊടിമരം നശിപ്പിച്ച സാമൂഹ്യവിരുദ്ധരെ ഉടനെ കണ്ടെത്തി കേസെടുക്കണമെന്ന് കാണിച്ച് നേഴ്സറി ഭാഗത്തെ പുരുഷ സ്വയംസഹായ സംഘം കുമരകം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇതില്‍ പ്രകോപിതരായ സിപിഎം ഗുണ്ടാസംഘമാണ് കഴിഞ്ഞദിവസം എസ്എന്‍ഡിപി ശാഖായോഗം സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങള്‍ നശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: