ചങ്ങനാശേരി: കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് സാരമായി പരുക്കേറ്റു. വാഴപ്പള്ളി ഏനാചിറ കെ.ജി പ്രസാദിനാണ് പരുക്കേറ്റത്. വാഴൂര്‍ റോഡില്‍ കണ്ണവട്ടയില് ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം.
വൈദ്യുതി ബില്‍ അടയ്ക്കാന്‍ തെങ്ങണയിലേക്ക് പോയ കെ.ജി പ്രസാദിനെ അമിത വേഗതയിലെത്തിയ എം.പിയുടെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തെങ്ങണയില്‍ സ്വകാര്യ ബാങ്കിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ് എം.പി. പരിക്കേറ്റ പ്രസാദിനെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: