എരുമേലി: ഇടിമിന്നലില്‍ തകര്‍ന്ന വീടിനു പകരം വീടുനിര്‍മ്മിച്ചു നല്‍കാമെന്ന് വീട്ടമ്മയ്ക്ക് സ്ഥലം എംപി നല്കിയ വാഗ്ദാനം പാലിക്കാത്തതുമൂലം കിടക്കാന്‍ വീടില്ലാതെ വീട്ടമ്മ പെരുവഴിയില്‍. പാണപിലാവ് പരിയാനിക്കല്‍ വീട്ടില്‍ ഫിലോമിനയാണ് കിടപ്പാടമില്ലാതെ ദുരിതമനുഭവിക്കുന്നത്. മേഖലയില്‍ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായി എത്തിയ പത്തനംതിട്ട എംപി ആന്റോ ആന്റണിയാണ് ഫിലോമിനയ്ക്ക് വീടുവയ്ക്കാന്‍ അഞ്ചുലക്ഷം പ്രഖ്യാപിച്ചത്. നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് ദുരിതാശ്വാസ നിധിയില്‍ നിന്നും തുക ലഭിക്കുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ മാസങ്ങള്‍കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെതുടര്‍ന്ന് വീട്ടമ്മ എംപിയെ വീട്ടിലെത്തി നേരില്‍ കണ്ടപ്പോഴാണ് വാഗ്ദാനം ഓര്‍ക്കുന്നതെന്നും വീട്ടമ്മ പറയുന്നു. കാലവര്‍ഷത്തില്‍ വീടും കൃഷിയും തകര്‍ന്ന നിരവധിപേര്‍ മലയോര മേഖലയിലുണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ചിലര്‍ സര്‍ക്കാര്‍ ധനസഹായം നേടിയെങ്കിലും ഫിലോമിന മാത്രമാണ് പെരുവഴിയിലായിരിക്കുന്നത്.
ഇതിനിടെ എംപിയുടെ ധനസഹായം കിട്ടാതിരുന്നതിനെത്തുടര്‍ന്ന് പഞ്ചായത്തിലെത്തിയപ്പോഴാണ് ഇരുട്ടടിയായിപഞ്ചായത്തിന്റെ മറുപടി. എംപി ധനസഹായം പ്രഖ്യാപിച്ചതിനാല്‍ ഫിലോമിനയ്ക്ക് പഞ്ചായത്ത് സഹായം നല്‍കാതെ ലിസ്റ്റ് റദ്ദാക്കുകയും ചെയ്തു. നിയമപരമായി ലഭിക്കേണ്ട ആനുകൂല്യം പോലും തട്ടിക്കളഞ്ഞ എംപിയുടെ വാഗ്ദാനംമൂലമാണ് വീട്ടമ്മയെ കടുത്ത ദുരിതത്തിലാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: