മുണ്ടക്കയം: 2013-14 വര്‍ഷത്തെ ബോണസിനായുള്ള ബിഎംഎസ് സമരം 92 ദിവസത്തിനുശേഷം വിജയം കണ്ടു. പാരിസണിന്റെ ബോയിസ് എസ്റ്റേറ്റിലാണ് തൊഴിലാളികള്‍ക്കായുള്ള ബിഎംഎസിന്റെ സമരം നിരവധി വെല്ലുവിളികള്‍ക്കിടയില്‍ മാനേജ്മെന്റിന് അംഗീകരിക്കേണ്ടിവന്നത്. എസ്റ്റേറ്റിലെ മറ്റ് ട്രേഡ് യൂണിയനുകളായ സിഐടിയു, ഐഎന്‍ടിയുസി എന്നിവ മാനേജുമെന്റുമായി ചേര്‍ന്ന് സമരം പൊളിക്കാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും വിജയം കാണാതെ പിന്നോട്ടില്ലാ എന്ന ബിഎംഎസിന്റെ തീരുമാനത്തിനു പിന്നില്‍ ബോയിസിലെ തൊഴിലാളികള്‍ അണിനിരന്നപ്പോള്‍ മാനേജ്മെന്റിന് മുട്ടുകുത്തേണ്ടിവന്നു. ഡിഎല്‍ഒയുടെ മദ്ധ്യസ്ഥതയില്‍ നടന്ന 13 ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ബിഎംഎസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനും പലതരത്തില്‍ പീഡിപ്പിക്കാനും മാനേജ്മെന്റ് ശ്രമിച്ചെങ്കിലും ഉറച്ച മനസ്സോടെ പ്രവര്‍ത്തകര്‍ എല്ലാദിവസവും സമരപ്പന്തലില്‍ നിലയുറപ്പിച്ചു സമരം ചെയ്യുകയായിരുന്നു.
എറണാകുളം കളക്ട്രേറ്റില്‍ ആര്ജെഎല്സിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ബിഎംഎസിനെ പ്രതിനിധീകരിച്ച് ജില്ലാ സെക്രട്ടറി സിബി വര്‍ഗീസ്, ബി. വിജയന്, സതീശ്, എസ്റ്റേറ്റ് പ്രതിനിധിയായി മാനേജര്‍ കുര്യന് ജോര്‍ജ്, മറ്റ് യൂണിയന് പ്രതിനിധികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: