കോട്ടയം: നാഗമ്പടം-ചൂട്ടുവേലി റോഡില്‍ പൈപ്പ് ലൈന്‍ പൊട്ടി കുടിവെള്ളം പാഴാകുന്നു. അധികൃതരെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയുമായില്ല. എംസി റോഡിലാണ് പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നത്. രണ്ട് സ്ഥലത്ത് പൈപ്പിനു പൊട്ടലുണ്ട്. ഇതില്‍നിന്നും വെള്ളം റോഡിലേക്ക് ഒഴുകുകയാണ്. നിരവധി തവണ ചൂണ്ടി കാണിച്ചിട്ടും പ്രയോജനമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വെള്ളം ഒഴുകി സമീപപ്രദേശങ്ങളില്‍ വലിയ വെള്ളക്കെട്ടായി കെട്ടിക്കിടക്കുകയാണ്. വെള്ളം ഒഴുകുന്നത് മൂലം റോഡില്‍ കൂടുതല്‍ കുഴികളുണ്ടായി മാര്‍ഗ്ഗതടസ്സം ഉണ്ടാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: