ചങ്ങനാശേരി: ബൈപാസ് റോഡില്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് ഇരുചക്രവാഹനത്തില്‍ കൊണ്ടുവന്ന കുപ്പികളില്‍ നിറച്ച അമ്പത് ലിറ്റര്‍ വ്യാജമദ്യം എക്സൈസ് സംഘം പിടികൂടിയത്. ഇന്നലെ രാവിലെ 10 മണിയോടെ റെയില്‍വേ സ്റ്റേഷനു സമീപം എക്സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ടൂവിലറില്‍ വ്യാജമദ്യം വില്പന നടത്താനെത്തിയ ആള്പിടിയിലാകുന്നത്. ചങ്ങനാശേരി മാര്‍ക്കറ്റില്‍ ബേക്കറി നടത്തുന്ന വാഴപ്പള്ളി പാറക്കടവില്‍ ഷാജി ആന്റണി(49)യാണ് അറസ്റ്റിലായത്.
വ്യാജമദ്യ വില്പന നടത്തിയ വാഹനത്തിനുപിന്നില്‍ സഞ്ചരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനെ സ്കൂളില്‍ കൊണ്ടുപോകുന്ന വഴിയാണ് ഷാജിആന്റണി വ്യാജമദ്യവുമായി പിടിയിലാകുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥി കൂടെയുള്ളതിനാല്‍ വാഹന പരിശോധന നടത്തില്ലന്നാണ് ഷാജി കരുതിയത്. 350 രൂപവരെ ഒരുബോട്ടിലിന് വില ഈടാക്കിയാണ് വ്യാജമദ്യം വില്പന നടത്തിയിരുന്നത്. റെയില്‍വേ സ്റ്റേഷനില്‍ ആര്‍ക്കോ വേണ്ടി കൊണ്ടുപോയതാണ് വ്യാജമദ്യം. പിടികൂടിയ വാഹനത്തില്‍ നിന്നും വിദ്യാര്‍ത്ഥിയെ സ്കൂളിലാക്കിയശേഷം പ്രതിയെ എക്സൈസ് സംഘം സ്റ്റേഷനിലേക്കു കൊണ്ടു പോയി. മെഡിക്കല്‍ എടുത്തതിനുശേഷം കോടതിയില്‍ ഹാജരാക്കും. എക്സൈസ് ഇന്‍സ്പെക്ടര്‍ അശോക് കുമാര്‍, പ്രവന്റീവ് ഓഫീസര്‍ പി.കെ.സജികുമാര്‍, സി.ഐ.മാരായ സുജിത്ത് എസ്, നൂജു.എസ്,രതീഷ്, പി.കെ.നാണു, പ്രവീണ്‍ ശിവാനന്ദന്, നാസര്‍.എ.എന്നിവര്‍ നേതൃത്വം നല്കി. ഓണക്കാലമെത്തിയതോടെ ചങ്ങനാശേരിയില്‍ വ്യാജമദ്യം സജീവമാകുന്നു. മൂന്നുമാസങ്ങള്‍ക്കുമുമ്പ് തുരുത്തിയിലുള്ള അലക്സാണ്ടര്‍ എന്നയാളില്‍ നിന്ന് രണ്ടുലക്ഷം രൂപയുടെ വ്യാജമദ്യം എക്സൈസ് സംഘം പിടികൂടിയിരുന്നു. ബാറുകള്‍ അടച്ചപൂട്ടിയതോടെ വീടുകള്‍ കേന്ദ്രീകരിച്ച് വ്യാജമദ്യ വില്‍പ്പന വ്യാപകമായിട്ടുണ്ട്. മദ്യപിച്ചെത്തുന്നവര്‍ റോഡില്‍ കിടന്ന് അടിപിടിയും വാക്കുതര്‍ക്കവും, പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: