പാലാ: പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ച് ഐഎഎസ് പരീക്ഷയില്‍ രണ്ടാം റാങ്ക് ഉള്‍പ്പെടെ ഉന്നത റാങ്കുകള്‍ നേടിയവര്‍ക്ക് നാളെ പൗരസ്വീകരണം നല്‍കും. 31ന് രാവിലെ 11ന് പാലാ അല്‍ഫോണ്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഡിറ്റോറിയത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അദ്ധ്യക്ഷതയില്‍ മന്ത്രി കെ.എം. മാണി യോഗം ഉദ്ഘാടനം ചെയ്യും. റാങ്ക് ജേതാക്കള്‍ക്ക് സ്വര്‍ണ്ണമെഡല്‍ സമ്മാനിക്കുകയും ചെയ്യും. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണവും ജോസ് കെ. മാണി എം.പി. മുഖ്യ പ്രഭാഷണവും നടത്തും. പുതിയ ബാച്ചുകളുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിര്‍വ്വഹിക്കും. ജോയി എബ്രഹാം എംപി സ്ഥാപക പിതാക്കന്മാരെയും പ്രഥമ മാര്‍ഗ്ഗദര്‍ശികളെയും ആദരിക്കും. മോണ്‍ മാത്യു പൈക്കാട്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, മുന്‍സിപ്പല്‍ ചെയര്മാന് കുര്യാക്കോസ് പടവന്, എഡിജിപി ഡോ. ബി. സന്ധ്യ, സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സണ്ണി ജോസഫ്, അല്‍ഫോണ്‍സാ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ജാന്‍സമ്മ തോമസ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ട്രസ്റ്റ് ചെയര്മാന് ജെയിംസ് പാലയ്ക്കല്‍, റാങ്ക് ജേതാക്കള്‍ക്ക് ഉപഹാരം സമര്‍പ്പിക്കും. മാനേജര്‍ മോണ്‍ ഫിലിപ്പ് ഞരളക്കാട്ട് സ്വാഗതം ആശംസിക്കും. പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് വെട്ടിക്കന്‍ റാങ്ക് ജേതാക്കളെ പരിചയപ്പെടുത്തും.
ചങ്ങനാശ്ശേരി മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍, പാലാ രൂപത മുന്‍ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, കാഞ്ഞിരപ്പള്ളി രൂപതാ മുന്‍ ബിഷപ്പ് മാര്‍ മാത്യു വട്ടക്കുഴി എന്നീ സ്ഥാപക പിതാക്കന്മാരും പ്രഥമ മാര്‍ഗ്ഗദര്‍ശികളായ ഫാ. ജോസ് പി. കൊട്ടാരം, ഫാ. മാത്യു ഏറത്തേടം, ടി.കെ. ജോസ് ഐഎഎസ്, ഡോ. അലക്സാണ്ടര്‍ പി. ജേക്കബ് ഐപിഎസ്, എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ എന്നിവര്‍ സ്വീകരണത്തിന് നന്ദി പറയും.
ഐഎഎസ് റാങ്ക് ജേതാക്കളായ ഡോ. രേണു രാജ്, ആഷാ അജിത്ത്, പ്രശാന്ത് എം.എസ്., ജെറോമിക് ജോര്‍ജ്ജ്, റോഷ്ണി തോംസണ്‍, സിമി മറിയം ജോര്‍ജ്ജ്, രഘു എം., വിഷ്ണു ചന്ദ്രന്, സരയു കെ.എം., ഭാവിക മംഗളാനന്ദന്‍, ആര്.കെ. ശ്രീവിശാഖ്, റേച്ചല്‍ കുര്യന് മോടയില്‍, കമല്‍ കിഷോര്‍, ഫറാ സക്കറിയാ, സജു വഹീദ്, റെനി വില്‍ഫ്രഡ്, ഹരിറാം ശങ്കര്‍, ആനന്ദ് അച്യുതന്‍കുട്ടി, ദീപാ സത്യന്, കൃഷ്ണരാജ് ആര്., ഹരികൃഷ്ണന് ബി., കെ. ഇളംബവത്ത്, വി.എസ് ശരവണകുമാര്‍, വസീം, മുസ്തഫാ, കിരണ്‍ റ്റി.എ., റസീം കെ., പ്രേം കൃഷ്ണന്, നീരജ് സുരേന്ദ്രന്, ജിതിന് ബി. രാജ്, അവിനേഷ് കുമാര്‍, സന്ദീപ് കെ.പി., എന്നിവരും പ്രസംഗിക്കും. പ്രൊഫ.ജോര്‍ജ്ജ് ജോസഫ് കൃതഞ്ജത അര്‍പ്പിക്കും. 17 വര്‍ഷം കൊണ്ട് 140 പേര് ഇവിടെ നിന്ന് സിവില്‍ സര്‍വ്വീസ് നേടിയതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് വെട്ടിക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബേബി തോമസ്, കോ-ഓര്‍ഡിനേറ്റര്‍ ക്രിസ്റ്റി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: