മുണ്ടക്കയം: പാരിസണ്‍ ഗ്രൂപ്പിന്റെ ബോയിസ് എസ്റ്റേറ്റില്‍ 92 ദിവസം നീണ്ടു നിന്ന ബോണസ് സമരത്തിന് വിജയം നേടിയതായി ബിഎംഎസ്നേതാക്കളായ കുര്യാക്കോസ് ജോസഫ്, ബി. അയ്യപ്പദാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു.മൂന്നുമാസം മുമ്പ് ബിഎംഎസ് സമരം ആരംഭിച്ചതോടെ ആക്ഷേപവുമായി സിഐടിയുവും ഐഎന്‍ടിയുസിയും രംഗത്തു വരികയും തോട്ടം മാനേജ്മെന്റിനെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചു പോരുകയുമായിരുന്നു. എട്ടുശതമാനത്തിനുമുകളില് ബോണസ് നല്കുകയില്ലന്നു വാശിപിടിച്ച തോട്ടം ഉടമയെ സഹായിക്കുന്ന നിലപാടായിരുന്നു ഇതര യൂനിയന്‍ നേതാക്കളായ കെ.ടി. ബിനുവും കെ.കെ. ജനാര്‍ദനനും ചെയ്ത് വന്നതെന്ന് ബിഎംഎസ് നേതാക്കള്‍ കുറ്റപെടുത്തി. ബിഎംഎസിന്റെ നിരന്തരമായ സമരത്തിന്റെ ഫലമായി 17ശതമാനം ബോണസ് എല്ലാ തൊഴിലാളികള്‍ക്കും ലഭിക്കുന്ന സാഹചര്യത്തില്‍ എല്ലാ യൂണിയനില്‍പ്പെട്ട തൊഴിലാളികളും രഹസ്യമായ പിന്തുണ നല്‍കിയിരുന്നതായും ഇവര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഡി. മോന്സണ്, കെ.ജെ. സതീഷ്, പി.പി. സുരേഷ്കുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: