പാമ്പാടി: ശുചിത്വ കോട്ടയം പദ്ധതിയുടെ ഭാഗമായി സെമിനാറും ബോധവല്‍ക്കരണവും ആഗസ്റ്റ് രണ്ടിന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വെള്ളൂര്‍ ജെ.റ്റി.എസ്. ഹാളില്‍ നടക്കും. പാമ്പാടി, കൂരോപ്പട, മീനടം, മണര്‍കാട് എന്നീ പഞ്ചായത്തു റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് പരിപാടി. ജില്ലാ കളക്ടര്‍ യു.വി. ജോസ് ഉദ്ഘാടനം ചെയ്യും. റസിഡന്റ്സ് അസോസിയേഷന് അപക്സ് പ്രസിഡന്റ് കെ.എം. രാധാകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയില്‍ വെള്ളൂര്‍ ട്രോപ്പിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പുന്നന്‍ കുര്യന് ക്ലാസ്സെടുക്കും. പ്ലാസ്റ്റിക്ക് മാലിന്യം നിര്‍മ്മാര്‍ജ്ജന സംശയങ്ങള്‍ക്ക് അധികൃതര്‍ മറുപടി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: