കൊച്ചി: സോളാര്‍തട്ടിപ്പ് കേസ് പ്രതി സരിതാ എസ് നായര്‍ പത്തനംതിട്ട ജയിലില്‍ വച്ച് എഴുതിയ കത്തില്‍ മുഖ്യമന്ത്രിയുടേയും കേന്ദ്ര-സംസ്ഥാന നേതാക്കള്‍ അടക്കം നിരവധി പ്രമുഖരുടെ പേരും ഉണ്ടായിരുന്നതായി കേരള കോണ്‍ഗ്രസ് (ബി) ജനറല്‍ സെക്രട്ടറി സി. മനോജ് കുമാര്‍ സോളാര്‍ തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന് കമ്മിഷനു മുന്നില്‍ മൊഴി നല്കി. തന്റെ സംസ്ക്കാരം അനുവദിക്കാത്തതുകൊണ്ടാണ് കത്തിന്റെ ഉള്ളടക്കം പറയാത്തത്.
ഗണേഷ് കുമാറിന്റെ പി.എ. പ്രദീപ് കുമാറും താനും അട്ടക്കുളങ്ങര ജയിലില്‍ പോയിട്ടില്ല.
സോളാര്‍ തട്ടിപ്പില്‍ സ്വകാര്യ ചാനലിലെ അഭിലാഷ് തന്നെ ഫോണില്‍ വിളിച്ചിരുന്നു. അട്ടക്കുളങ്ങര ജയിലില്‍ പ്രദീപ് കുമാര്‍ പോയിട്ടുണ്ടോ ഇല്ലയോ എന്ന അവതാരകന്റെ ചോദ്യത്തിന് തനിക്ക് ആധികാരികമായി അറിയില്ലെന്നും അത് പ്രദീപിനോടു തന്നെ ചോദിക്കണമെന്നും താന്‍ മറുപടി പറഞ്ഞതായി മനോജ് കമ്മിഷനു മുന്നില്‍ മൊഴി നല്കി.
സരിത ജയിലില്‍വച്ച് എഴുതിയ കത്ത് അഡ്വ. ഫെനി ബാലകൃഷ്ണന് മുഖേന പ്രദീപ് കുമാറിനെ ഏല്‍പ്പിക്കുകയും പ്രദീപ് തനിക്ക് കൈമാറുകയുമായിരുന്നുവെന്ന് മനോജ് കുമാര്‍ പറഞ്ഞു. കത്തില്‍ 46 ഓളം പേജുകളുണ്ട്. ഫെനിയെ ഏല്‍പ്പിക്കുമ്പോള്‍ കത്ത് വളരെ സേഫ് ആയി സൂക്ഷിക്കണമെന്ന് പറഞ്ഞിരുന്നു.
സരിതയെ ആദ്യം കാണുന്നത് അവര്‍ അട്ടക്കുളങ്ങര ജയിലില്‍ നിന്നിറങ്ങിയ ശേഷമാണ്. സരിത ജയിലില്‍ നിന്നിറങ്ങിയതിന് ശേഷം പ്രദീപ് കുമാര്‍ മുഖേന ഫോണ്‍ വഴി കത്ത് തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ടു. കത്ത് താന്‍ നേരിട്ട് സരിതയുടെ കയ്യില്‍ കൊടുത്തു.സരിത തന്റെ കൈവശം ഏല്‍പ്പിച്ച 46 പേജുള്ള കത്ത് കോടതിയില്‍ കൊടുക്കുന്നതിനാണെന്ന് എവിടെയും പറഞ്ഞിട്ടില്ല.
ജോസ് കെ മാണി എം.പിയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് സരിത കത്ത് തിരികെ വാങ്ങി.കേരള കോണ്‍ഗ്രസ് ബി യു.ഡി.എഫിന്റെ ഭാഗമായി നില്ക്കുന്ന കാലത്തായിരുന്നു ഇക്കാര്യങ്ങള്‍ നടന്നത്. സരിതയുടെ കത്ത് പുറത്തുവിട്ടാല്‍ യു.ഡി.എഫ്. സര്‍ക്കാറിനെ ബാധിക്കുമെന്നതിനാല്‍ പാര്‍ട്ടി ചെയര്‍മാനായ ബാലകൃഷ്ണ പിള്ള കത്ത് പുറത്തു വിടാതിരിക്കാന്‍ ശ്രമിച്ചതാണ് തങ്ങള്‍ ചെയ്ത സഹായം.
കത്ത് പുറത്തായിരുന്നെങ്കില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാവുമായിരുന്നു. ബാലകൃഷ്ണ പിള്ളയുടെ നിര്‍ദ്ദേശപ്രകാരമാണ് കത്ത് സൂക്ഷിച്ചത്. സോളാര്‍ കമ്മിഷനുമായി ബന്ധപ്പെട്ട് ആ കത്ത് കാണണമെന്ന് ബാലകൃഷ്ണ പിള്ള ആവശ്യപ്പെടുകയും ആ കത്ത് കാണിക്കുകയും ചെയ്തു. സ്ഥിരമായി ഹാജരാകാത്ത കക്ഷികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുമെന്ന് കമ്മിഷന് ജസ്റ്റിസ് ജി ശിവരാജന് അറിയിച്ചു. കേസില്‍ എട്ടു കക്ഷികളാണ് ആകെ ഉള്ളത്. ഇതില്‍ അഞ്ചുപേര്‍ക്കാണ് കമ്മിഷന് നോട്ടീസ് അയക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: