പാലാ: ഹിന്ദു ഐക്യവേദി കൊഴുവനാല്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദു അവകാശ സംരക്ഷണ ജാഥ ഇന്ന് കൊഴുവനാല്‍ പഞ്ചായത്തില്‍ നടക്കും. വൈകിട്ട് 4ന് മേവട പുറക്കാട്ടുകാവ് ദേവിക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിക്കുന്ന ജാഥ, കാവുംപടി, പള്ളിത്താഴം, കൊഴുവംകുളം, ഇളപ്പുങ്കല്‍, കൊഴുവനാല്‍, അറക്കല്‍, കപ്പലിക്കുന്ന്, മനക്കുന്ന്, വടയാര്‍, മണ്ണാനി, തോടനാല്‍, പുറക്കാട്, കൂട്ടുങ്കല്‍ വഴി മേവടക്കവലയില് എത്തും. 6ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി മീനച്ചില്‍ താലൂക്ക് ജനറല്‍ സെക്രട്ടറി കെ.കെ. ശശി മുഖ്യപ്രഭാഷണം നടത്തും.
വിവിധ ഹൈന്ദവ സംഘടന നേതാക്കളായ മേവട മോഹനചന്ദ്രന്, എം.ആര്. വാസുദേവന്‍ നായര്‍, രാജേഷ് കിഴക്കേട്ട്, ശശിധരന് തേക്കാനം രാജു, വാതല്ലൂര്‍, സുരേഷ് കൊഴുവംകുളം, അഭിജിത്ത് വാക്കപ്പുലം, അരുണ്‍ ചെട്ടിയാകുളത്ത്, അനൂപ് പുന്നക്കല്‍, അരുണ്‍ വെട്ടിക്കാട്ടുകുന്നേല്‍, അര്ജ്ജുന് ഉറുമ്പിമാട്ടേല്, അഭിജിത്ത് കാരാമയില്‍ എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: