തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ സാഹിത്യ വേദിയായി ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിമാസ സാഹിത്യ കൂട്ടായ്മയില്‍ തകഴി ശിവശങ്കരപിള്ളയുടെ ‘ചെമ്മീന്‍’ സിനിമയുടെ 50-ാം വാര്‍ഷികവും നോവല്‍ അറുപതിലേയ്ക്ക് കടക്കുന്നതിന്റെ വാര്‍ഷികവും ആഘോഷിക്കുന്നു. 9 നു വൈകിട്ട് 3 നു ബഷീറിന്റെ മാതൃ വിദ്യാലയമായ തലയോലപ്പറമ്പ് ഗവ: യൂ.പി. സ്കൂളിലെ മജീദ് സുഹറ ക്ലാസ് മുറിയില്‍ വെച്ചാണ് സാഹിത്യ ചര്‍ച്ച നടത്തുന്നത്.
തലയോലപ്പറമ്പ് ഡി.ബി കോളേജ് അസോസിയേറ്റ് പ്രൊഫ. എസ്. ലാലിമോളൂടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സാഹിത്യ കൂട്ടായ്മ അഡ്വ: എ.എം ആരീഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രൊഫ: ആര്.ജി രാഗി പ്രബന്ധം അവതരിപ്പിക്കും. ഡോ. വി.ടി ജലജകുമാരി, അഡ്വ. ടോമി കല്ലാനി, പി. ജി ഷാജിമോന്‍, സുധാംശു, മോഹന്‍.ഡി.ബാബു, കെ.കെ സിദ്ധിക്ക്, ഒ.കെ ലാലപ്പന്, ഡോ.എച്ച്.എസ്.പി, പ്രൊഫ: കെ.എസ് ഇന്ദു, പ്രൊഫ: ടി.ഡി മാത്യു, സണ്ണി ചെറിയാന്, ടി.കെ ഗോപി, ടി.കെ സഹദേവന്, കെ.ആര് സുശീലന്, ടി.കെ ഉത്തമന് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. വൈകിട്ട് 6.30 മുതല്‍ ചെമ്മീന്‍ സിനിമ പ്രദര്‍ശനവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: