ചിങ്ങവനം: കുഴിമറ്റം പാറപ്പുറം എന്‍എസ്എസ് സ്കൂളിന് സമീപം ബസ്സിന്റെ മുകളിലേയ്ക്ക് വൈദ്യുതി പോസ്റ്റ് വീണു. നാട്ടുകാരുടെ സമയോജിത ഇടപെടീല്കൊണ്ട് വന്‍ ദുരന്തം ഒഴിവായി. കാരടികുഴിയില് അമ്മിണിയുടെ ശവസംസ്കാരത്തിന് എത്തിയവര്‍ യാത്ര ചെയ്തിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം മൃദേഹം പരുത്തംപാറ പൊതുശ്മശാനത്തിലേയ്ക്ക് ആംബുലന്‍സില്‍ കൊണ്ട് പോയി. അതിന്റെ പിന്നാലെ ബന്ധുക്കളുമായി ബസ്സ് സ്കൂള്‍ ജംഗ്ഷനിലെത്തിയപ്പോഴാണ് സംഭവം. ഇലക്ട്രിക്ക് പോസ്റ്റില്‍ കെട്ടിയിരുന്ന കേബിള്‍ നെറ്റ് വര്‍ക്കിന്റെ കേബിള്‍ ബസ്സിന്റെ മുകളില്‍ ഉടക്കി വലിഞ്ഞപ്പോഴാണ് ചാഞ്ഞ് നിന്നിരുന്ന പോസ്റ്റ് മറിഞ്ഞ് ബസ്സിന്റെ മുകളിലേയ്ക്ക് വീണത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ബിജെപി പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോമോന് പനച്ചിക്കാടിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ട്രാന്‍സ്ഫോര്‍മറിലെ ഫ്യൂസ് ഊരിമാറ്റിയത് കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. അപകടാവസ്ഥയിലുള്ള ഇലക്ട്രിക്ക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും കേബിളുകള്‍ ഉയര്ത്തിക്കെട്ടുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജോമോന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: