ഉദിയന്‍കുളങ്ങര: ഹെല്‍മറ്റ് മാത്രമായിവരുന്ന മോഷ്ടാക്കള്‍ ആശുപത്രി പരിസരങ്ങള്‍, ഷോപ്പിംഗ് കോപ്ലക്സ്, വിവാഹ ആഡിറ്റോറിയം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും കള്ള താക്കോല്‍ ഉപയോച്ച് ബൈക്കുകളുമായി കടക്കുന്നു. ഇത്തരത്തിലുള്ള ബൈക്ക് മോഷണം വ്യാപകമായി നടക്കുന്നു.
ഹെല്‍മറ്റ് ധരിച്ചാല്‍ നിയമത്തെയൊ നിയമപാലകെരയൊ ഇവര്‍ക്ക് ഭയക്കേണ്ടയാവശ്യമില്ല. ഹെല്‍മറ്റ് ഉണ്ടെങ്കില്‍ വാഹനത്തിന്റെ ആര്‍സി ബുക്കോ ലൈസന്‍സോ മറ്റു രേഖകളോ ഒന്നുംതന്നെ വേണ്ടാ എന്ന തരത്തിലാണ് ഉദേ്യാഗസ്ഥരുടെ വാഹനപരിശോധനയെന്ന് ആരോപണം ശക്തമാകുന്നു.
ഇത്തരത്തില്‍ ജില്ലയിലെ വിവിധഭാഗങ്ങളില്‍നിന്നു ദിവസേന നിരവധി ബൈക്കുകളാണ് മോഷണം പോകുന്നത്. മോഷണം നടത്തിയ ബൈക്കുകള്‍ പോലീസിന്റെയും മറ്റ് ഉന്നത ഉദേ്യാഗസ്ഥരുടെയും മുന്നിലൂടെ സംസ്ഥാനം കടക്കുമ്പോള്‍ ഉദേ്യാഗസ്ഥര്‍ നോക്കുകുത്തികളായി മാറുന്നു.
ഇത്തരം മോഷണ ബൈക്കുകള്‍ കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തിനു സമീപം എത്തിക്കുകയാണ് പതിവ്.
ഈ ബൈക്കുകളെ നിമിഷനേരംകൊണ്ടുതന്നെ പൊളിച്ച് സ്്പെയര് പാര്ട്സുകളാക്കുന്നു. ശക്തമായ വാഹനപരിശോധന നടത്തിയാല്‍ മാത്രമേ ഇത്തരത്തിലുള്ള ബൈക്ക് മോഷ്ടാക്കളെ പിടികൂടാന്‍ സാധിക്കുകയുള്ളൂവെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: