വെഞ്ഞാറമൂട്: വെമ്പായത്ത് പാചക വാതക സിലിണ്ടര്‍ ചോര്‍ന്നു ഒരാള്‍ക്കു പരിക്ക്. വെമ്പായം കൊപ്പം കെ.കെ ഹൗസില്‍ കെ. ശശികുമാറിന്റെ വീട്ടിലാണ് അപകടം സംഭവിച്ചത്. പുതിയ സിലിണ്ടര്‍ ഉപയോഗിക്കാനായി തുറന്നപ്പോല് ഗ്യാസ് പുറത്തേക്ക് പരക്കുകയായിരുന്നു. വീട്ടിലുള്ളവര്‍ രക്ഷപ്പെടുന്നതിനിടെ സായമ്മ(70)ന് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് സായമ്മക്കു പരിക്കേറ്റത്. നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് നെടുമങ്ങാട് ഫയര്‍ഫോഴ്സ്, വെഞ്ഞാറമൂട് പോലീസ് എന്നിവ സ്ഥലത്തെത്തി ഗ്യാസ് ചോര്‍ത്തികളഞ്ഞ് ദുരന്തം ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: