തിരുവനന്തപുരം: കാല്‍നൂറ്റാണ്ട് പിന്നിട്ട വിചാരണയ്ക്കൊടുവില് 92 ലെ പൂന്തുറകലാപത്തിലെ പ്രതികളെ വെറുതേവിട്ടു. 1992 ജൂലൈ 21 നാണ് കലാപം നടന്നത്. പ്രതികള്‍ സംഘം ചേര്‍ന്ന് മണക്കാട് സ്വദേശിയുടെ വീടും ബേക്കറിയും അടിച്ചുതകര്‍ത്തു എന്നായിരുന്നു പ്രോസിക്യൂഷന് കേസ്. പൂന്തുറയില്‍ പടര്‍ന്നു പിടിച്ച കലാപം അക്രമത്തിലേക്ക് വഴിമാറി എന്നായിരുന്നു ഫോര്‍ട്ട്പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം. 52 പ്രതികളെ ആയിരുന്നു കുറ്റപത്രത്തില്‍ ഉള്പ്പടുത്തീയിരുന്നത്. ഇതില്‍ 44 പേരെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നേരത്തേ തന്നെ കുറ്റവിമുക്തരാക്കിയിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷത്തിനൊടുവില്‍ നെടുങ്കാട് വാറുവിളാകം പുത്തന്‍വീട്ടില്‍ മുരുകനേയും മറ്റ് 5 പേരെയുമാണ് തിരുവനന്തപുരം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് (5) രമ്യ മേനോന് വെറുതേ വിട്ടത്. കലാപ സമയം പ്രതികള്‍ക്ക് 20 വയസ്സ് പ്രായം മാത്രമാണ് ഉണ്ടായിരുന്നത്. പ്രതികള്ക്കുവേണ്ടിഅഡ്വ.സാന്ടി ജോര്‍ജ്ജ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: