കൊച്ചി: സോളാര്‍ എനര്‍ജിയുമായി ബന്ധപ്പെട്ട് അനെര്‍ട്ട് ഏറ്റെടുത്തിരുന്ന പദ്ധതികളുമായി സഹകരിക്കുന്നതു സംബന്ധിച്ച് സംസാരിക%U0കാന്‍ സരിത എസ് നായര്‍ തന്നെ വന്നുകണ്ടിട്ടുണ്ടെന്ന് അനെര്‍ട്ട് മുന്‍ ഡയറക്ടറും റൂട്രോണിക്സ് എംഡിയുമായ പ്രൊഫ. എം വി സുഗതകുമാര്‍. സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന് കമ്മീഷനുമുന്നില്‍ മൊഴി നല്‍കുകയായിരുന്നു അദ്ദേഹം.
താന്‍ ഡയറക്ടറായിരുന്നപ്പോള്‍ സര്‍ക്കാരിനു മുന്നില്‍ നവ-പുനരുപയോഗ ഊര്‍ജവുമായി ബന്ധപ്പെട്ട പദ്ധതികള്‍ സമര്‍പ്പിച്ചിരുന്നു. റൂഫ് ടോപ് സോളാര്‍ പാനലും അതില്‍പ്പെടും. ഇത്തരം പദ്ധതികളെക്കുറിച്ചു സംസാരിക്കാനാണ് സരിത തന്നെ വന്നുകണ്ടത്. അന്ന് ടീം സോളര്‍ കമ്പനി ചെയ്യുന്ന പദ്ധതികളെക്കുറിച്ച് വിശദമായി അവര്‍ സംസാരിച്ചു. ഇക്കാര്യത്തില്‍ വളരെ കാര്യപ്രാപ്തിയുള്ള സ്ത്രീയാണ് സരിതയെന്ന് ബോധ്യപ്പെട്ടു.
42 വീടുകളില്‍ സോളര്‍ വാട്ടര്‍ ഹീറ്റര്‍ സ്ഥാപിച്ചതിന് സബ്സിഡി ആവശ്യപ്പെട്ട് സരിതയുടെ ടീം സോളര്‍ കമ്പനി അനെര്‍ട്ടിന് അപേക്ഷ നല്‍കിയിരുന്നു. സാങ്കേതിക മികവില്ലാതിരുന്നതിനാല് അപേക്ഷ തള്ളി. ഈ സാഹചര്യത്തിലെങ്കിലും അധികൃതര്‍ക്ക് സരിതയുടെ തട്ടിപ്പ് ബോധ്യപ്പെടേണ്ടതായിരുന്നു. സബ്സിഡിക്കായി സരിത നല്കിയ അപേക്ഷ തള്ളിയത് 2012 ഫെബ്രുവരിയിലാണ്. 2012 മാര്‍ച്ചില്‍ അനെര്‍ട്ട് മസ്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറില്‍ ടീം സോളര്‍ കമ്പനിക്ക് രണ്ടു സ്റ്റാള്‍ അനുവദിച്ചിരുന്നു. ഇതിനുപുറമെ സരിത സമ്മേളനത്തില്‍ പ്രതിനിധിയായിരുന്നു. അന്നത്തെ ഉദ്ഘാടനച്ചടങ്ങിന്റെ മുഴുവന്‍ ദൃശ്യങ്ങളും വീഡിയോയില്‍ പകര്‍ത്തിയിരുന്നുവെന്നും സുഗതകുമാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: