കൊച്ചി: ആനവേട്ട കേസ് പ്രതിയുടെ ഡയറിയില്‍ വ്യവസായ പ്രമുഖരുടെയും പൊതുമേഖലാ സ്ഥാപന മേധാവികളുടെയും പേരുകള്‍. വിജയ് മല്യ, ആദിത്യ ബിര്‍ള, എ.സി. മുത്തയ്യ തുടങ്ങിയവരുടെ പേരുകള്‍ കേസിലെ പ്രതി അജി ബ്രൈറ്റിന്റെ ഡയറിയില്‍നിന്നു കണ്ടെത്തി. ഇവരുമായി ലക്ഷങ്ങളുടെ ഇടപാട് നടന്നുവെന്നതിന്റെ സൂചനയാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.
സംസ്ഥാന വനം വകുപ്പ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സിയായ വൈല്‍ഡ് ലൈഫ് ക്രൈം കണ്ട്രോള് ബ്യൂറോ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ഡാബര്‍ ഗ്രൂപ്പിലെയും ഉന്നതരുടെ പേരുകളും ഡയറിയിലുണ്ട്. പേര് വിവരങ്ങളും ഫോണ്‍ നമ്പറും ആനക്കൊമ്പ് ശില്പങ്ങള് എത്തിച്ച തീയതി, വാങ്ങിയ പണം തുടങ്ങിയ വിവരങ്ങളാണ് ഡയറിയിലുള്ളത്.
പൂജാമുറിയില്‍ സൂക്ഷിക്കുന്നതിനുള്ള ആനക്കൊമ്പ് ശില്പങ്ങളാണ് പ്രമുഖര്‍ക്ക് ഇടനിലക്കാര്‍ എത്തിച്ചത്. ആനവേട്ടക്കേസില്‍ സാധാരണക്കാര്‍ പിടിയിലായപ്പോള്‍തന്നെ ആനക്കൊമ്പ് വില്‍പ്പനയ്ക്ക് പിന്നില്‍ ഉന്നതര്‍ ഉണ്ടാകാമെന്ന സൂചന ലഭിച്ചിരുന്നുവെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമെ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: