കൊച്ചി: കാഴ്ചയില്ലാത്തവരുടെ ആദ്യ ട്വന്റി 20 ഏഷ്യകപ്പ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അടുത്തവര്‍ഷം ജനുവരി 16 മുതല്‍ 24 വരെ നടക്കും. ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ദ ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ ഭാരതം, പാക്കിസ്ഥാന്, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ ടീമുകള്‍ പങ്കെടുക്കും.
ജനുവരി 18ന് ഭാരതവും ബംഗ്ലാദേശും തമ്മിലാണ് ആദ്യ മത്സരം. ഭാരതമാണ് നിലവിലെ ചാമ്പ്യന്മാര്. ബ്ലൈന്‍ഡ് ക്രിക്കറ്റ് ലോകത്തെ പ്രമുഖരായ അന്തര്‍ദേശീയ താരങ്ങള്‍ പങ്കെടുക്കും. കാഴ്ചശക്തിയില്ലാത്ത ക്രിക്കറ്റ് താരങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കുകയെന്നതാണ് ടൂര്‍ണമെന്റിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാധാരണ ക്രിക്കറ്റിന്റെ അതേ നിലവാരത്തിലേക്ക് ബ്ലൈന്‍ഡ് ക്രിക്കറ്റിനെ എത്തിക്കണം.
കാഴ്ചശക്തിയില്ലാത്തവര്ക്കായുള്ള ക്രിക്കറ്റ് അക്കാദമിയെന്ന സ്വപ്നവും ടൂര്‍ണമെന്റിന് പിന്നിലുണ്ട്. രജനീഷ് ഹെന്‍ട്രി, അനില്‍കുമാര്‍, എ.ബി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: