ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ നായകന് ബ്രയാന്‍ ക്ലോസ് (84) അന്തരിച്ചു. ബ്രാഡ്ഫോഡിലെ വസതിയില്‍ ഞയറാഴ്ചയായിരുന്നു അന്ത്യം. 1949ല്‍ 18ാം വയസില്‍ ടെസ്റ്റ് ക്യാപ് അണിഞ്ഞ ക്ലോസ് കൗണ്ടി ടീമുകള്‍ യോര്‍ക്ക്ഷെയറിനെയും സോമര്സെറ്റിനെയും നയിച്ചു. 45ാം വയസില്‍ വെസ്റ്റിന്‍ഡീസ് പേസ് ആക്രമണത്തെ നേരിട്ടാണ് ക്ലോസ് ക്രിക്കറ്റ് ലോകത്തിന്റെ ബഹുമാനം നേടിയെടുത്തത്.
ഓള്‍റൗണ്ടറായ ക്ലോസ് 22 ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി കളിച്ചു. ഏഴു കളിയില്‍ ടീമിനെ നയിച്ചു. നാല് അര്ധശതകമുള്പ്പെടെ 887 റണ്‍സും ഒരു അഞ്ച് വിക്കറ്റ് പ്രകടനമുള്‍പ്പെടെ 18 വിക്കറ്റും നേടി. മൂന്ന് ഏകദിനങ്ങളിലും കളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: