തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനം റദ്ദ് ചെയ്യണമെന്ന് എബിവിപി സംസ്ഥാന സമിതിയംഗം ഡി.എസ്.അഭിറാം ആവശ്യപ്പെട്ടു. സര്‍വകലാശാലയിലേക്ക് എബിവിപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്തെ വര്ഗീയവല്ക്കരിക്കുന്നതിന്റെ ഏറ്റവും അവസാന ഉദാഹരണമാണ് പുതിയ വിസി നിയമനം. മതാടിസ്ഥാനത്തില്‍ മാത്രമാണ് വിസി നിയമനം നടന്നിരിക്കുന്നത്. വിസി കണ്ടെത്താന്‍ നിയോഗിച്ച സെര്‍ച്ച് കമ്മറ്റി രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഗവര്‍ണറെ വരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് ലീഗ് നടത്തുന്ന അനധികൃത കൈകടത്തലുകള്‍ മനസിലാക്കി സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ വിസി നിയമനം പുന:പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുജിസി മാനദണ്ഡങ്ങള്‍ അവസാന നിമിഷം അട്ടിമറിക്കപ്പെടുകയാണ് ചെയ്തത് ഇതിനെതിരെ സമഗ്ര അന്വേഷണം നടത്തുന്നതുവരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും എബിവിപി നേതാക്കള്‍ പറഞ്ഞു.
സര്‍വകലാശാല യൂണിറ്റ് സെക്രട്ടറി രാംശക്തി അദ്ധ്യക്ഷത വഹിച്ചു. ജിഷ്ണ, വിഷ്ണു സുരേഷ്, കെ.ദീപക്, ,സച്ചിന്‍ദേവ് എന്നിവര്‍ സംസാരിച്ചു.
കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനം; ഗവര്‍ണ്ണര്‍ ലീഗിന് കീഴടങ്ങി-എന്‍ടിയു
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല വിസി നിയമന കാര്യത്തില്‍ ഗവര്‍ണ്ണര്‍ മുസ്ലീം ലീഗിന് മുന്നില്‍ പൂര്‍ണ്ണമായും കീഴടങ്ങുകയായിരുന്നെന്ന് എന്‍ടിയു സംസ്ഥാന കമ്മറ്റി കുറ്റപ്പെടുത്തി.
അന്തിമമായി നല്കിയ ലിസ്റ്റില്‍ നിന്നും അധികയോഗ്യതയുള്ള രണ്ടുപേരുകള്‍ വെട്ടിമാറ്റി ലീഗിന്റെ നോമിനിയായ അബ്ദുള്‍ ബഷീറിനെ നിയമിച്ചത് പ്രതിഷേധാര്‍ഹമാണ്. ഒരു സര്‍വകലാശാലയില്‍ സ്ഥിരമായി ഒരേ മതവിഭാഗത്തില്‍പ്പെട്ടവര്‍ തന്നെ വിസിയായി വരണമെന്നുള്ള വാശി നല്ലതല്ല. അത് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രശസ്തിക്കും കളങ്കമാണ്. അതുകൊണ്ട് ഇപ്പോള്‍ നടത്തിയ നിയമനം റദ്ദ് ചെയ്യണമെന്നും അധികയോഗ്യതയുള്ള ഒരാളെ വിസിയായി നിയമിക്കണമെന്നും എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: