കണ്ണൂര്‍/തളിപ്പറമ്പ്: സേവ് കേരള ബില്‍ഡ് കേരള എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വമുന്നേറ്റ യാത്രക്ക് കണ്ണൂരില്‍ പ്രൗഢോജ്വല സ്വീകരണം.
ഇന്നലെ രാവിലെ 10.30 ന് ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ വെച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ യാത്രയെ ജില്ലയിലേക്കാനയിച്ചു.
ആദ്യ സ്വീകരണ സ്ഥലമായ തളിപ്പറമ്പില്‍ വന്‍ ജനാവലിയാണ് യാത്രയെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നത്. ജാഥയുമായിപാര്ട്ടിപ്രവര്ത്തകര് സഹകരിക്കരുതെന്ന വിലക്കു ലംഘിച്ചും നിരവധി സിപിഎമ്മുകാരാണ് സംബന്ധിച്ചത്.
വൈകുന്നേരം 3മണിക്ക് കണ്ണൂര്‍ നഗരത്തിലെ ടൗണ്‍ സ്ക്വയറില്‍ നല്കിയ സ്വീകരണത്തിനും വന്‍ ജനാവലി സാക്ഷിയായി. കാള്‍ടെക്സ് ജംഗ്ഷനില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ വെള്ളാപ്പള്ളിയെ സ്വീകരണവേദിയിലേക്കാനയിച്ചു.
തളിപ്പറമ്പില്‍ എസ്എന്‍ഡിപി ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷും കണ്ണൂരില്‍ എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ കെ.കെ.ധനേന്ദ്രനും അധ്യക്ഷത വഹിച്ചു.
എസ്എന്‍ഡിപി സംസ്ഥാന പ്രസിഡണ്ട് ഡോ. എം.എന്‍.സോമന്, വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി, കെ.പി.എംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു, യോഗ ക്ഷേമസഭ സംസ്ഥാന പ്രസിഡണ്ട് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ്, കേരള സാംബവ സൊസൈറ്റി പ്രസിഡണ്ട് കെ.വി.ബാബു, ധീവരസഭ സംസ്ഥാന അധ്യക്ഷന്‍ അഡ്വ.സുനില്‍ സ്വാമി, പട്ടികജാതി ഏകോപന സമിതി ചെയര്മാന് ശശികുമാര്‍, സമത്വ മുന്നേറ്റ യാത്ര സംഘാടക സമിതി കണ്‍വീനര്‍ എ.ജി.തങ്കപ്പന്, പി.കുഞ്ഞിരാമന് മാസ്റ്റര്‍ നീലകണ്ഠന് മാസ്റ്റര്‍, സ്വാമി ഗോരഖ്് നാഥ്, താമരക്കുളം വാസുദേവന്‍ നമ്പൂതിരി, സുനില്‍ സി.കുട്ടപ്പന്, ഐ.ബാബു കുനത്തൂര്‍, എം.വി.ജയപ്രകാശ്, സി.എസ്.നായര്‍, ടി.വി.ബാബു, ടി.പി.മന്മഥന്, പി.പി.ജയകുമാര്‍, കെ.സത്യന്, എം.കെ.വിനോദ്, ശ്രീധരന് കാരാട്ട്, സി.പി.മനോജ്, കെ.സജിത്ത് കുമാര്‍, എം.സദാനന്ദന്, തുടങ്ങിയവര്‍ സംബന്ധിച്ചു.
പയ്യന്നൂര്‍ ശ്രീലക്ഷ്മി ജ്വല്ലറി ഉടമ ബാലകൃഷ്ണന് ചടങ്ങില്‍ വെച്ച് വെളളാപ്പളളിക്ക് പയ്യന്നൂര്‍ പവിത്ര മോതിരം സമ്മാനിച്ചു. വി.പി.ദാസന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: