രാംപൂര്‍: പോലീസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന സംശയത്തില്‍ നക്സലുകള്‍ വിദ്യാര്‍ത്ഥികളടക്കം രണ്ട് കുട്ടികളെ വെടിവച്ച് കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിലാണു ദാരുണമായ സംഭവം.
മനീഷ് യാദവ്, പകേല് ഗോന്ദ് എന്നിവരെയാണ് നക്സലുകള്‍ വധിച്ചതെന്നു രാജ്നന്ദ്ഗാവ് പോലീസ് മേധാവി സുന്ദര്‍രാജ് അറിയിച്ചു.
ദാരിയോകോഡ ഗ്രാമവാസിയാണ് ഗോന്ദ്. പ്രാദേശിക സ്കൂളിലെ വിദ്യാര്‍ഥിയാണു മനീഷ് യാദവ്. കുട്ടികളുടെ വീടുകളില്‍നിന്നും ഇവരെ വിളിച്ചിറക്കി നക്സലുകള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നാണു റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: