പൂനെ: പൂനെയില്‍ 1,58,772 സ്വയംസേവകരെ പങ്കെടുപ്പിച്ച് കൊണ്ട് നടന്ന ശിവശക്തി സംഗമം ചരിത്രമായി. പശ്ചിമ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില്‍ നിന്നുള്ള സ്വയംസേവകര്‍ പൂര്‍ണ്ണ ഗണവേഷത്തിലാണ് വിശാല മഹാ സമ്മേളനമായ ശിവ ശക്തി സംഗമത്തില്‍ പങ്കെടുത്തത്. ആര്.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് മഹാസമ്മേളനത്തെ അഭിസംബോധന ചെയ്തു.
റായ്ഗഢ് കോട്ടയുടെ മാതൃകയില്‍ പ്രസിദ്ധ കലാകാരന് നിതിന്‍ ദേശായി തയ്യാറാക്കിയ വേദിയിലാണ് സര്‍സംഘചാലക് സ്വയംസേവകരെ അഭിസംബോധന ചെയ്തത്. സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷിയും സംഗമത്തില്‍ പങ്കെടുത്തു.
പത്ത് വര്‍ഷത്തിനിടയില്‍ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഏറ്റവും വലിയതും വിശാലവുമായ സമ്മേളനമായിരുന്നു പൂനെയില്‍ നടന്നത്. ഹിഞ്ജേവാഡി ഐടി പാര്‍ക്കിനടുത്തുള്ള 450 ഏക്കര്‍ പ്രദേശത്തായിരുന്നു വിശാല സമ്മേളനം.
ഞായറാഴ്ച്ച വൈകിട്ട് നടന്ന മഹാസംഗമത്തില്‍ പൂനെ, നാസിക്, അഹമ്മദ്നഗര്‍, സതാര, സാങ്ഗ്ലി, സോലാപൂര്‍, കോലാപൂര്‍ എന്നീ ഏഴു ജില്ലകളില്‍ നിന്നുള്ള സ്വയംസേവകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: