പാലക്കാട്: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ വി.ആര്. ഗോപാലകൃഷ്ണനെ (58) വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് രാമനാഥപുരത്തെ വീട്ടിലാണ് തിങ്കളാഴ്ച വൈകീട്ട് മൃതദേഹം കണ്ടെത്തിയത്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും രചിച്ച ഗോപാലകൃഷ്ണന് മൂന്ന് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ വി.ആര്. ഗോപാലകൃഷ്ണന് 20 വര്‍ഷത്തിലേറെയായി പാലക്കാട് രാമനാഥപുരത്തെ ‘അക്ഷയശ്രീ’ വീട്ടിലാണ് കുടുംബസമേതം താമസം. ഭാര്യ: ഗീത. (മാനേജര്‍,് ജയരാജ് പ്രോപ്പര്‍ട്ടീസ് ). മക്കള്‍: അര്ജുന് (സോഫ്റ്റ്വെയര് എന്‍ജിനീയര്‍, മംളൂരു), അരവിന്ദ് (പാലക്കാട് പി.എം.ജി സ്കൂള്‍ വിദ്യാര്‍ഥി). സഹോദരങ്ങള്‍: രാജശേഖരന്, ഗീത. പാലക്കാട് ടൗണ്‍ നോര്‍ത് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ചൊവ്വാഴ്ച നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: