സ്വയംപ്രഭയുടെ കഥ കമ്പരാമായണത്തില്‍ മറ്റൊന്നാണ്. സ്വയംപ്രഭ ഹനുമാനോട് തന്റെ ചരിത്രം പറയുന്നു. ”ഞാന്‍ സ്വര്‍ഗത്തിലെ വാരവധുവായ രംഭാദേവിയുടെ വിശ്വസ്തദാസി സ്വയംപ്രഭയാണ്. ചതുരാസ്യന്‍ എന്ന അസുരന് രംഭയെ വശീകരിച്ചുകൊടുക്കാന് എന്നോടപേക്ഷിച്ചു. അസുരന് രംഭയ്ക്കു പാര്‍ക്കാനായി മയാസുരനെകൊണ്ട് നിര്‍മ്മിച്ചതാണ് ഈ ദിവ്യസ്ഥലം. എന്റെ പ്രേരണയാല്‍ രംഭ ഇവിടെ വന്ന് ചതുരാസ്യനുമായി താമസിച്ചു. ഇതറിഞ്ഞ ദേവേന്ദ്രന് കോപിച്ച് അസുരനെ വധിച്ച് രംഭയെ മടക്കിക്കൊണ്ടുപോയി.
ആ സമയത്ത് ഇന്ദ്രന് എന്നെ ശപിച്ചു. നീ അനേകകാലം ഇവിടെ ഏകാന്തവാസം ചെയ്യണം. ത്രേതായുഗത്തില്‍ സീതയെ അനേ്വഷിച്ചു വാനരന്മാര് ഇവിടെ വരും. നീ അവരെ സഹായിക്കണം. അപ്പോള്‍ ശ്രീരാമദര്‍ശനവും ശാപമോക്ഷവും കിട്ടും”. ഇങ്ങനെ പറഞ്ഞ് സ്വയംപ്രഭ വാനരന്മാരെ ഗുഹയ്ക്ക് പുറത്തെത്തിച്ചിട്ട് ശ്രീരാമ ദര്‍ശനത്തിനായി തിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: