തൃപ്പൂണിത്തുറ ആര്‍എല്‍ വി കോളേജിലെ വിദ്യാര്‍ത്ഥിനി തനിക്കേറ്റ പീഡനങ്ങളില്‍ മനസ് തകര്‍ന്ന് ആത്മഹത്യാശ്രമം നടത്താന്‍ തയാറായ ദാരുണ സംഭവം ഏതൊരു മനുഷ്യസ്നേഹിയേയും ഞെട്ടിക്കുന്നതാണു. അത്തരമൊരു കടുത്ത നിലപാടെടുക്കാന്‍ ആ കുട്ടിയെ പ്രേരിപ്പിച്ചത് ഒരു വിദ്യാര്‍ത്ഥി സംഘടനയും അതിന്റെ നേതാക്കന്മാരുമാണെന്നത് സമ്പൂര്‍ണ്ണ സാക്ഷരത നേടിയെന്ന് അഭിമാനിക്കുന്ന കേരളത്തിനു അപമാനകരമാണ്.
പുരോഗമനം വായ്ത്താരിയിലൊതുക്കുന്ന എസ്എഫ്ഐ എന്ന ഇതേ സംഘടന ആണു ഹൈദരബാദ് കേന്ദ്ര സര്‍വ്വകലാശലയിലെ അസ്വസ്ഥതകളുടേയും പിന്നിലെന്ന് അവിടെ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മരണക്കുറിപ്പിലൂടെ വ്യക്തമായതാണു. എസ്എഫ്ഐയുടെ ആദ്യകാല നേതാക്കളിലൊരാളും സിപിഎമ്മിന്റെ അഖിലേന്ത്യാ സെക്രട്ടറിയായ സീതറാം യെച്ചൂരിയുടെ സവര്ണ്ണാഭിമുഖ്യത്തെ കുറിച്ച് വരെ രോഹിത്ത് പേരെടുത്ത് പറഞ്ഞ് വിമര്‍ശ്ശിച്ചിരുന്നു. തൃപ്പൂണിത്തുറ സംഭവം എസ്എഫ്ഐ പ്രതിനിധാനം ചെയ്യുന്ന ജീര്‍ണ്ണമായ വൈചാരിക വൈകൃതത്തെ കൂടുതല്‍ വെളിവാക്കുന്നു.
വാക്കും പ്രവൃത്തിയും തമ്മില്‍ ഒരുവിധത്തിലും സമാനത ഇല്ലാത്ത ഈ സംഘടനയും അതിന്റെ പഴഞ്ചന്‍ പ്രത്യയ ശാസ്ത്രവും ആപല്‍ക്കരമായ പ്രയോഗ ശൈലിയും കാലത്തിനു നിരക്കാത്തതാണു. പിന്നാക്ക സമൂഹത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ഇക്കൂട്ടര്‍ക്ക് ദളിത സമൂഹത്തിന്റെ വിദ്യാഭാസപരവും സാമ്പത്തികവും സാമൂഹ്യവുമായ ഉന്നമനത്തില്‍ ലവലേശം ആത്മാര്‍ത്ഥത ഇല്ലെന്നതാണു തൃപ്പൂണിത്തുറ സംഭവവും പയ്യന്നൂരിലെ മാര്‍ക്ക്സിസ്റ്റുകള്‍ ചിത്രലേഖ എന്ന ദളിത മഹിളയ്ക്കെതിരെ നടത്തിയ അക്രമണവും ഒക്കെ തെളിയിക്കുന്നത്. ജനാധിപത്യവിരുദ്ധമായാ ഈ കാടത്തിനെതിരെ കേരളത്തിന്റെ ഉല്ബുദ്ധമനസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: