ഭാരതത്തിലെ 100 കോടീശ്വരന്മാരിലൊരാളായി ഫോബ്സ് മാഗസിന് തെരഞ്ഞെടുക്കപ്പെട്ട തൃശൂര്‍ എരുമപ്പെട്ടി സ്വദേശി ആന്റോണിയോ വര്‍ഗീസ് ദുബായ് ജയിലിലായി. അവാന്ത് എന്ന അന്താരാഷ്ട്ര കമ്പനിയുടെ സ്ഥാപക ചെയര്‍മാനും സിഇഒ യുമായിരുന്നു ഇയാള്‍.
2015 ലാണ് ഭാരതത്തിലെ 100 കോടീശ്വരന്മാരിലൊരാളായി ആന്റോണിയോ വര്‍ഗീസിനെ ഫോബ്സ് മാഗസിന് തെരഞ്ഞെടുത്തത്. THE RIGHT PRESCRIPTION -AND INDIAN ODYSSEY (ഉല്‍കൃഷ്ടമായ സന്ദേശത്തിന്റെ ഒരു ഇന്ത്യന്‍ ഗാഥ) എന്നാണ് ഫോബ്സ് മാഗസിന് ഇയാളെ വിശേഷിപ്പിച്ചത്. 36 ബില്യണ്‍ ദിര്‍ഹം അതായത് 67 കോടി രൂപയാണ് ദുബായിലെ 17 ബാങ്കുകളില്‍ നിന്ന് തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. മൊത്തം 17 കേസുകളുമുണ്ട്. രണ്ട് വര്‍ഷമാണ് തടവ് ശിക്ഷ.
ജയില്‍ ശിക്ഷയുടെ കാര്യത്തില്‍ അറ്റ്ലസ് രാമചന്ദ്രന്റെ പിന്‍ഗാമിയാണ് ആന്റോണിയോ വര്‍ഗീസ്. ഇരുവരും ദുബായിലെ ബാങ്കുകളെ വഞ്ചിച്ച കേസിലാണ് ജയിലില്‍ കഴിയുന്നത്. വായ്പ്പ തട്ടിപ്പ് കേസിലാണ് അറ്റ്ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷം തടവ് ശിക്ഷ കിട്ടിയത്. 3.4 കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയ കേസിലാണ് ശിക്ഷ . അറ്റ്ലസ് രാമചന്ദ്രനൊപ്പം അദ്ദേഹത്തിന്റെ മകളും വണ്ടിചെക്ക് കേസില്‍ ദുബായ് ജയിലിലാണ്. അറ്റ്ലസ് രാമചന്ദ്രന് ബാങ്കുകളുടെ ബാധ്യതകള്‍ തീര്‍ക്കാന്‍ കഴിയും. അതേ സമയം ആന്റോണിയോ വര്‍ഗ്ഗീസിന്റെ കയ്യില്‍ പണമില്ല. ഒന്നുമില്ലാത്ത ഇയാള്‍ ഭാരതത്തിലെ 100 കോടീശ്വരന്മാരില് ഒരാളായത് എങ്ങനെ ?
ഫോബ്സ് മാഗസിന്കാര്ക്ക് പണം നല്കിയാല് ഏത് പട്ടിണിക്കാരനും കോടീശ്വരനാവും. അതാണ് പിന്നാമ്പുറം. 100 കോടീശ്വരന്മാരില് 50 സ്ഥാനക്കാര്‍ യഥാര്‍ത്ഥ കോടീശ്വരന്മാരായിരിക്കും. അടുത്ത 50 പേര് കോടികള്‍ നല്‍കിയാണ് കോടീശ്വരന്മാരുടെ പട്ടികയില്‍ കയറികൂടുന്നത്. അവാന്ത ഗ്രൂപ്പിന്റെ കൊച്ചിയിലെ പ്രതിനിധിയും എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റ് മനേജരുമായ ആഷ്ലി ഡയസ് പറഞ്ഞത് ആന്റോണിയോ വര്‍ഗീസ് ഇപ്പോള്‍ ജയിലില്ലായെന്നും നേരത്തെ ജയിലിലായിരുന്നെന്നുമാണ്. എന്നാള്‍ ഞങ്ങളുടെ അന്വേഷണത്തില്‍ ഇയാള്‍ ഇപ്പോഴും ദുബായ് ജയിലിലാണ്.
കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ വരുമാന സ്രോതസായിരുന്നു ആന്റോണിയോ വര്‍ഗീസ്. കോണ്‍ഗ്രസ് ഐ ഗ്രൂപ്പുകാര്‍ക്ക് ഫണ്ടുകള്‍ വന്നിരുന്നത് ആന്റോണിയോ വര്‍ഗീസിന്റെ ദുബായിലെ അവാന്ത ബിസിനസ്സ് സാമ്രജ്യത്തില്‍ നിന്നായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും എംപിയും ഐ ഗ്രൂപ്പ് നേതാവുമായ കെ.സി വേണുഗോപാലുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. അതുവഴി രമേശ് ചെന്നിത്തലയുമായും.
എറണാകുളം സ്വദേശിയായ പോളി ആന്റണിയെ പങ്കാളിയാക്കി കോടികള്‍ വാങ്ങിച്ച ശേഷം അവാന്ത ബിസിനസ്സ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി. പിന്നീട് പോളിയുടെ കൈവശമുള്ള രേഖകള്‍ കിട്ടാന്‍ ആഭ്യന്തരമന്ത്രിയുടെ സഹായത്തോടെ ശ്രമിച്ചിരുന്നു. രേഖകള്‍ കിട്ടാന്‍ വേണ്ടി പോളി ആന്റണിയെ തട്ടിപ്പ് കേസില്‍ പ്രതിയാക്കി കേരള പോലീസ് ക്രൂരമായി പീഡിപ്പിച്ചു. പീഡനങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ പോളി ആന്റണി മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു. തുടര്‍ന്നാണ് പീഡനങ്ങള്‍ അവസാനിപ്പിച്ചത്.
ലാവ്ലിന് കേസില്‍ പിടികിട്ടാപ്പുള്ളിയായി സിബിഐ പ്രഖ്യാപിച്ച ദിലീപ് രാഹുലിന് അന്റോണിയുമായി ബന്ധമുണ്ട്. ആഗോളതലത്തില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുന്ന അവാന്ത ഗ്രൂപ്പിന് ആഗോളതലത്തില്‍ പ്രമുഖ പെസഫിക് കമ്പനിയുമായി ബന്ധമുണ്ടായിരുന്നു. അതാണ് അവാന്ത ഗ്രൂപ്പിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചത്. പിന്നീട് കോടികള്‍ നല്കി ഫോബ്സ് മാഗസില്‍ ആന്റോണിയോ വര്‍ഗീസ് കോടീശ്വരപട്ടികയില്‍ വന്നതോടെ ബാങ്കുകള്‍ ഇയാളുടെ പിന്നാലെയായി. യഥാര്‍ത്ഥത്തില്‍ ബാങ്കുകളെ കബളിപ്പിക്കുകയാണ് ആന്റോണിയോ വര്‍ഗീസും സംഘവും ചെയ്തുകൊണ്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: