ജീവാത്മാവിനെ ആയുധങ്ങള്‍ ഉപയോഗിച്ച് മുറിക്കാന്‍ കഴിയില്ല; അഗ്നി ഉപയോഗിച്ച് ദഹിപ്പിക്കാന്‍ സാദ്ധ്യമല്ല; വെള്ളത്തില്‍ അലിയിക്കാന്‍ കഴിയില്ല; വായുവിന് ഉണക്കാനും പറ്റില്ല. അതിനാല്‍ ജീവാത്മാവ് നിത്യനാണ്; ഒരുമാറ്റവും ഒരിക്കലും വരികയില്ല. ഭൗതിക പ്രപഞ്ചത്തില്‍ എല്ലായിടത്തും ജീവാത്മാക്കള്‍ നിറഞ്ഞു നില്‍ക്കുകയാണ്.അഗ്നിയില്‍ ജീവിക്കാന്‍ കഴിവുള്ള അണു-ജീവികള്‍ ഉണ്ട്. എന്നു തീരുമാനിക്കാം. സൂര്യനിലും അണു-ജീവികള്‍ ഉണ്ട് എന്നു നിശ്ചയിക്കാം. അല്ലെങ്കില്‍-സര്‍വ്വഗതഃ എന്ന ഭഗവദ് വാക്യം തെറ്റായി വരുമല്ലോ ഭഗവാന് കളവു പറയുകയില്ല. പറയേണ്ട ആവശ്യവുമില്ല. ”സത്യവാക് സത്യ സങ്കല്‍പ്പഃ” എന്നു ഭഗവാനു പേരുമുണ്ടല്ലോ.
ഫോണ്‍ 9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: