ബംഗളുരു: ബംഗളുരുവിലെ വിബ്ജിയോര്‍ സ്കൂളില്‍ ഭീതി പരത്തിയ പുലി കൂട്ടില്‍ നിന്നും രക്ഷപ്പെട്ടു. കൂടിന്റെ കമ്പിക്ക് അടിയില്‍കൂടി ഞെരിഞ്ഞ് ഇറങ്ങിയതായാണ് സൂചന.
സംഭവത്തില്‍ ജനങ്ങള്‍ ജാഗരൂകരാകണമെന്ന് അധികൃതര്‍ അറിയിച്ചു.
പിടികൂടിയ ശേഷം പുലിയെ ചികിത്സക്കായി വനംവകുപ്പ് അധികൃതര്‍ ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കിലെ കൂട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പുലി പാര്‍ക്കില്‍ തന്നെ കാണുമെന്നുന്ന നിഗമനത്തില്‍ പ്രദേശത്തെ തെരച്ചില്‍ നടത്തുകയാണ്.
സ്കൂള്‍ വരാന്തയിലൂടെ പുലി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് പുലിയെ പിടികൂടിയത്. പുലിയുടെ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: