പാക്കിസ്ഥാന് ഉത്ഭവത്തിന്റെ ഹേതുവായ മൗലാന മൗദൂദിയുടെ ആശയ പ്രചരണത്തിനായി രൂപം കൊണ്ട ജമാ അത്തെയില്‍ ഒരു ഇടതു പക്ഷത്തിന്റെ പതാക വാഹകന് പ്രവാചകനെതിരെ എന്നു പറയപ്പെടുന്ന കുറിപ്പിനെ കുറിച്ച് ഇത്ര വികാരാധീനനാവാനുള്ള കാരണം? ആ കാരണത്തെ കുറിച്ചുള്ള അന്വേഷണം നടത്തേണ്ടത് ഇടതു പക്ഷത്തുണ്ടെന്ന് വിശ്വസിക്കുന്ന ഹിന്ദു മതവിഭാഗത്തിലെ ജനതയാണ്. എന്തുകൊണ്ട് ഇസ്ലാമിക രാഷ്ട്രം വിഭാവന ചെയ്യുന്ന ജമാ അത്തെയുടെ പ്രസിദ്ധീകരണങ്ങളില്‍ ഇടതു പക്ഷ ചിന്തകന്മാര് വ്യാപകമായി ഇസ്ലാമിനെ അനുകൂലിച്ചു കൊണ്ടു ലേഖന പരമ്പരകള്‍ എഴുതുന്നു എന്നുള്ളതിനെ കുറിച്ച് ചിന്തിക്കേണ്ടത് മത രഹിതരായ, മത നിരപേക്ഷരായ, മതമുള്ള ഹിന്ദു ജനവിഭാഗമാണ്.
എന്താണ് മൗദൂദിയുടെ രാഷ്ട്രീയം?
‘ഇസ്ലാമിലെ ജിഹാദ് വെറും നാവുകൊണ്ടും പേനകൊണ്ടും മാത്രമല്ല നടത്തേണ്ടത്. വാളുംകുന്തവും അതിന്റെ ഘടകങ്ങളാണ്…. താന്തോന്നിത്തരത്തിന്റെ അധികാരവാഴ്ച അവസാനിപ്പിച്ച്, അള്ളാഹുവിന്റെ നിയമവ്യവസ്ഥ നടപ്പാക്കലാണ്, അതിനുള്ള മാര്‍ഗമാണ് ജിഹാദ്”.
‘ലോകത്തിന്റെ ചിന്താപരവും രാഷ്ട്രീയവും സാമ്പത്തികവുമായ ജീവിതവ്യവസ്ഥയെ മുച്ചൂടും ചലിപ്പിച്ചുകൊണ്ടിരിക്കുന്ന സംസ്കാരം മൂന്ന് അടിസ്ഥാനതത്വത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. ഒന്ന് മതേതരവാദം, രണ്ട് ദേശീയത്വം, മൂന്ന് ജനാധിപത്യം. നമ്മുടെ പക്ഷത്തില്‍ ഈ മൂന്ന് തത്വവും അബദ്ധജഢിലങ്ങളാണ്. നമ്മുടെ വിരോധം വാസ്തവത്തില്‍ അതേ തത്വങ്ങളോടാണ്. നാം നമ്മുടെ മുഴുവന്‍ ശക്തിയുമുപയോഗിച്ച് അവയ്ക്കെതിരെ പോരാടിയേ തീരൂ”.
ആയുധമെടുത്ത് ജിഹാദ് നടത്താനും ദേശീയതയും ജനാധിപത്യവും മതേതരത്വവും അബദ്ധജഢിലങ്ങള് ആണ് എന്നും പറയുന്ന അമുസ്ലീങ്ങളെ ദിമ്മികള്‍ (രണ്ടാം പൗരന്മാര്) എന്നും ഇസ്ലാം വിട്ട് പോയ ആളെ കൊന്നു കളയണം എന്നും പറയുന്ന മൗലാനാ മൗദൂദിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന മാധ്യമം പത്രത്തില്‍ മതനിരപേക്ഷരായ ഇടതു പക്ഷത്തിന്റെ ചിന്തകന്മാര് എഴുതുന്നത് എന്തുകൊണ്ട് എന്നുള്ളത് സാംസ്കാരിക കേരളം വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ട കാര്യമാണ്.’
പാഠാവലികളില്‍ ഇസ്ലാമിക അധിനിവേശ ആക്രമണകാരികളെ വെള്ളപൂശുക മാത്രമല്ല, ഇസ്ലാമിക ഉന്മൂലന രാഷ്ട്രീയത്തെ സാമാന്യവത്കരിക്കാനും ഇടതു പക്ഷ ചിന്തകര്‍ ശ്രമിക്കുന്നു. കേരളത്തെ ബൗദ്ധികമായും, സാമ്പത്തികമായും മത ന്യൂന പക്ഷങ്ങള്‍ എന്നവകാശപ്പെടുന്നവര്‍ ഭരിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഇടതു ചിന്തകന്മാര് ഇസ്ലാമിക ഉന്മൂലന രാഷ്ട്രീയത്തിന് കുട പിടിക്കുന്നത്. ഇതിന് കാരണങ്ങള്‍ പലതാണ്. അതില്‍ മുഖ്യമായത് തങ്ങളുടെ രാഷ്ട്രീയ അജണ്ടക്ക് മുസ്ലീം വോട്ട് ബാങ്ക് സഹായകമാവും എന്നുള്ള വ്യാമോഹമാണ്. അതുകൊണ്ടാവാം മാധ്യമം പോലത്തെ പ്രസിദ്ധീകരണങ്ങളില്‍ സിപിഎമ്മിനെ പുകഴ്ത്തി കൊണ്ടുള്ള കത്തുകളും മറ്റും പ്രസിദ്ധീകരിക്കപ്പെടുന്നത്.
സമാനമാണ് ഇടതു പക്ഷ നേതാക്കന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന സമീപനവും. ഈയടുത്ത കാലത്ത് പ്രകാശ് കാരാട്ട് മുതല്‍ ജോണ്‍ ബ്രിട്ടാസ് വരെ ജമാ അത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണമായ മാധ്യമത്തില്‍ തങ്ങളുടെ ഹിന്ദു വിരുദ്ധ നിലപാടുകളും മുസ്ലീം പ്രീണനവും വളരെ വ്യക്തമായി എഴുതി ചേര്‍ത്തിരിക്കുന്നു. ഇത് സിപിഎമ്മിന്റെ ഭാഗത്ത് നിന്നും മാത്രമാണു എന്നു ചിന്തിക്കുന്നവര്‍ക്കും തെറ്റി. സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്റെ മുസ്ലീം പ്രീണന നിലപാടില്‍ ഗാന്ധിജിയെ ബൂര്‍ഷ്വാസികളുടെ വക്താവായി വ്യംഗേനെ വരച്ചു കാട്ടുന്നതായി കാണാം. ഗാന്ധിജി എന്ന ബിംബത്തെ തകര്‍ക്കേണ്ടുന്ന ആവശ്യകത മത രാജ്യം വരാന്‍ വേണ്ടി ശ്രമിക്കുന്നവരുടെ അജണ്ടയാണ് എന്നുകൂടി നാം കൂട്ടിച്ചേര്‍ക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ നിലപാടുകള്‍ക്ക് വെള്ളപൂശാന്‍ സെബാസ്റ്റ്യന്‍ പോളുമാരും ജോണ്‍ ബ്രിട്ടാസുമാരും സഹായകരമാകും എന്നതുകൊണ്ട് ജമാ അത്തെ ഇസ്ലാമി ഇവരെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു.
രണ്ടാമത് കേരളത്തില്‍ ബിജെപി ഒരു തിരുത്തല്‍ ശക്തിയായി ഉയര്‍ന്നു വരുന്നു എന്നുള്ളതാണ്. യുഡിഎഫ് ഭരിക്കുന്ന അവസരങ്ങളില്‍ മുസ്ലീം ലീഗിന്റെ പ്രീണന രാഷ്ട്രീയത്തെ ശക്തിയുക്തം എതിര്‍ക്കുന്ന കമ്മ്യൂണിസ്റ്റ് ചിന്തകന്മാര് ഈ കാലയളവില്‍ മൗനം പാലിച്ചിരിക്കുന്നതായി നമുക്ക് കാണാം. ലീഗിന്റെ മത മൗലികമായ കാഴ്ചപ്പാടുകളെയോ അവരുടെ തിരുകി കയറ്റലിനേയോ ഇടതു പക്ഷം പരാമര്‍ശിക്കുന്നത് പോലുമില്ല എന്നുള്ളതാണ് വസ്തുത. മുന്‍കാല രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിയതിനാല്‍ ഇന്ന് മത മൗലിക വാദത്തിനെതിരെ ശക്തമായ നിലപാടുകള്‍ ബിജെപി എടുക്കുന്നതിനാല്‍ ലീഗിനെതിരെ ഉള്ള നീക്കം തങ്ങളുടെ മുസ്ലീം വോട്ടുകള്‍ കുറക്കാനെ സഹായിക്കൂ എന്നുള്ള കണക്ക് കൂട്ടലുകളും ഇടതു പക്ഷ ചിന്തകന്മാരുടെ ഈ വിഷയത്തിലെ മൗനം സൂചിപ്പിക്കുന്നു.
മൂന്നാമതായി, കേരള ജനസംഖ്യയിലെ വിസ്ഫോടനാത്മകമായ വ്യത്യാസമാണ്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ന്യൂനപക്ഷം എന്നു വിളിക്കപ്പെടുന്നവര്‍ ഭൂരിപക്ഷം എന്നു വിളിക്കപ്പെടുന്ന അടിയാളന്മാരോടൊപ്പം എത്തുന്ന കാഴ്ചയാണ് നാം കാണുന്നത്. മുസ്ലീം പ്രീണന രാഷ്ട്രീയത്തിലൂടെ മാത്രമേ തങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂ എന്നു മനസ്സിലാക്കി കൂടിയാണ് ഇടതു പക്ഷ ചിന്തകന്മാര് ഈ ആപത്കരമായ പ്രീണന രാഷ്ട്രീയം പുറത്തെടുക്കുന്നത്. ഈ പ്രീണന നയത്തിലൂടെ തങ്ങളുടെ യഥാര്‍ത്ഥ അണികള്‍ നഷ്ടപ്പെടുന്നതിനെ കുറിച്ചും അവര്‍ക്ക് വേവലാതി ഇല്ല എന്നുള്ളത് ജനസംഖ്യ കണക്കുകള്‍ എത്രമാത്രം ഇവരെ സ്വാധീനിച്ചിരിക്കുന്നു എന്നുള്ളതിനുള്ള തെളിവാണ്. ന്യൂനപക്ഷങ്ങള്‍ എല്ലാ മേഖലകളിലും അധീശത്വം സ്ഥാപിച്ചിരിക്കുന്ന വടക്കന്‍ ജില്ലകളിലാണ് ഇത്തരം ചിന്തകള്‍ വ്യാപകമായി ഉടലെടുക്കുന്നത്. കീഴാളന്മാര് ആയി തന്നെ തങ്ങള്‍ക്ക് ജീവിക്കേണ്ടി വരുന്നതിലെ വ്യസനവും അമര്‍ഷവും ഇവിടത്തെ അടിസ്ഥാന ജനത പങ്കുവെക്കുമ്പോള്‍ ഇടതു പക്ഷ ചിന്തകന്മാരുടെ ഇത്തരം പരസ്യമായ പ്രീണനം നമ്മെ ഞെട്ടിപ്പിക്കുന്നു.
പാരീസ് ആക്രമണത്തെ ന്യായീകരിച്ച പോള്‍, ബ്രസല്‍ ആക്രമണത്തെയും ന്യായീകരിക്കുമെന്ന് പോളിന്റെ രാഷ്ട്രീയ പാര്‍ട്ടിയിലെ അണികള്‍ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു എന്നുള്ളത് വസ്തുതയാണ്. തങ്ങളുടെ വിശ്വാസ പ്രമാണങ്ങളെ എല്ലാ വിധ മിഷനറികളും ഉപയോഗിച്ച് വിമര്‍ശിക്കുന്ന തങ്ങളുടെ നേതാക്കള്‍ എന്തുകൊണ്ട് ഇസ്ലാമിക ആക്രമണകാരികളെ വരെ ന്യായീകരിക്കുന്നു എന്നുള്ള ന്യായമായ സംശയം അവരില്‍ ഉടലെടുത്തിരിക്കുന്നു എന്നുള്ളതും വിസ്മരിക്കാനാവാത്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: