പരമാത്മാവായ ശ്രീകൃഷ്ണ ഭഗവാനോടു മാത്രമേ സ്ഥിത പ്രജ്ഞന് സ്നേഹം വച്ചു പുലര്ത്തുകയുള്ളൂ. അതുകൊണ്ട് മറ്റു ഭൗതീക പദാര്‍ത്ഥങ്ങളോട് -ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ നല്ല വസ്ത്രം മണിമാളിക, ഭവനങ്ങള്‍ മുതലായവയോടോ അവതരുന്ന ആളുകളോടോ ലേശം പോലും സ്നേഹം കാണിക്കുകയില്ല അതുപോലെ ഇഷ്ടപ്പെട്ട പദാര്‍ത്ഥങ്ങള്‍ – ദുഷിച്ച ഭക്ഷ്യവസ്തുക്കള്‍ ഉപയോഗ ശൂന്യമായ വസ്ത്രാദികള് മുതലായവയോടോ അവനല്‍കുന്ന ആളുകളോടോ ലേശംപോലും ദ്വേഷം കാണിക്കുകയില്ല. അതുകാരണം അവരെ അഭിനന്ദിക്കുന്ന വിധത്തിലോ ദ്വേഷിക്കുന്ന വിധത്തിലോ സംസാരിക്കുകയില്ല.
സദ്പ്രവര്‍ത്തികളെ അഭിനന്ദിക്കുകയും ദുഷ്പ്രവൃത്തികളെ നിന്ദിക്കുകയും മാത്രമല്ലേ ചെയ്യേണ്ടത്?
ഒരാളുടെ സദ്പ്രവര്‍ത്തിയെ അഭിനന്ദിച്ചതുകൊണ്ടുമാത്രം അയാള്‍ മറ്റു ദുഷ്പ്രവൃത്തികള്‍ ചെയ്യാതിരിക്കുകയില്ല. ഒരാളുടെ ദുഷ്പ്രവൃത്തിയെ നിന്ദിച്ചതുകൊണ്ട്മാത്രം ദുഷ്പ്രവൃത്തികള്‍ തുടരാതിരുക്കുകയില്ല. വല്ലപ്പോഴും സദ്പ്രവൃത്തിചെയ്തുവെന്നും വരും. അതുകൊണ്ടാണ് സ്ഥിത പ്രജ്ഞന് അരേയും സ്തുതിക്കുകയോ നിന്ദിക്കുകയോ ചെയ്യാത്തത്. എല്ലാവര്ക്കും ഹിതകരമായി ഭഗവാനേയും ഭക്തിയേയും പറ്റി സംസാരിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: