ദിവസങ്ങള്‍ക്ക് മുമ്പ് നിരവധി ആരോപണങ്ങള്‍ക്ക് വിധേയമായ ഒരു സംഭവമായിരുന്നു ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ നടന്ന ലോകസാംസ്കാരിക സമ്മേളനം. പരിസ്ഥിതി മലിനീകരണം, വെള്ളപ്പൊക്ക സാധ്യതാപ്രദേശങ്ങള്‍ പൂര്‍ണമായും നശിക്കും, ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്യുക എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് ഇത് സംബന്ധിച്ച് ഉയര്‍ന്ന് വന്നത്. എന്നാല്‍ എത്ര പേര്‍ക്ക് അന്ന് നടന്ന സംഭവങ്ങളുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ അറിയാം.
ആദ്യം ഉയര്‍ന്നു വന്ന പ്രശ്നം പാത നികത്തുന്നതും മാലിന്യങ്ങള്‍ തള്ളുന്നതും സംബന്ധിച്ച കുറ്റംചുമത്തല്‍. 2015 ഡിസംബറില്‍ കണ്ടെത്തിയ സ്ഥലത്താണ് സമ്മേളനം നടന്നത്. ഇവിടെ കാലാകലങ്ങളിലായി 25 ഏക്കറോളം വരുന്ന ഭാഗത്ത് ദല്‍ഹിയിലെ മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നു. നിരവധി അവശിഷ്ടങ്ങളാല്‍ നിറഞ്ഞിരുന്ന ചതുപ്പ് നിലമാണ് ഇവിടം. അതിന്റെ കുറച്ച് ഭാഗത്ത് ചെറിയതോതില്‍ കൃഷിയും നടത്തിയിരുന്നു. കൃഷി ആവശ്യത്തിനായി ഒരു ഭാഗം കര്‍ഷകര്‍ നേരത്തെ തന്നെ നികത്തിയിരുന്നു. എന്നാല്‍ ആര്‍ട്ട് ഓഫ് ലിവിങ് പ്രവര്‍ത്തകര്‍ അവിടെ എത്തിയപ്പോള്‍ കഥ മാറ്റി പ്രചരിപ്പിക്കപ്പെടുകയായിരുന്നു.
കെട്ടിട നിര്‍മ്മാണത്തിന്റെ ആവശ്യത്തിനായി നിരവധി മരങ്ങള്‍ മുറിച്ചുകളയേണ്ടിവരുമെന്നായിരുന്നു അടുത്ത ആരോപണം. ശരിയാണ് ഒരു ലോകസമ്മേളനം നടത്തുന്നതിനായി ചില മാറ്റങ്ങള്‍ ഉണ്ടാക്കേണ്ടി വന്നേക്കാം എന്നാല്‍ ദല്‍ഹിയില്‍ ഒരു മരം പോലും നശിപ്പിക്കപ്പെട്ടിട്ടില്ല. മറിച്ച് പത്ത് മുതല്‍ പതിനഞ്ച് അടി വരെ ഉയരത്തില്‍ നിന്നിരുന്ന വലിയ പുല്ലുകളാണ് മുറിച്ചു മാറ്റിയത്. സൗകര്യങ്ങള്‍ കണക്കിലെടുത്ത് മരങ്ങളുടെ ചില്ലകളില്‍ ചിലത് മുറിച്ച് മാറ്റിയിട്ടുണ്ട്. എന്നാല്‍ സമ്മേളനത്തിന്റെ പേരില്‍ ഒരു മരം പോലും മുറിക്കപെട്ടിട്ടില്ലെന്നതാണ് സത്യം
ദല്‍ഹിക്ക് ജലം നല്കുന്നതില് ഏറ്റവും പങ്ക് വഹിക്കുന്ന നദിയാണ് യമുന. താജ്മഹല്‍ അടക്കം നിരവധി ചരിത്രസ്മാരകങ്ങള്‍ ഈ നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. മെട്രോയിലെ മുഴുവന്‍ മാലിന്യങ്ങളും ഏറ്റുവാങ്ങി ഒഴുകാനാണ് യമുനയുടെ വിധി. ഇതിന് പുറമേയാണ് സമ്മേളനത്തില്‍ വരുന്ന അവശിഷ്ടങ്ങള്‍ യമുന നദിയില്‍ ഒഴുക്കുമെന്ന വാദം. എന്നാല്‍ യമുന നശിപ്പിക്കുന്നത് ദല്‍ഹി നിവാസികള്‍ തന്നെയാണ്. ആര്‍ട്ട് ഓഫ് ലിവിങ് പ്രവര്‍ത്തകര്‍ 2010ല്‍ മേരി ദല്‍ഹി മേരി യമുന എന്ന പ്രവര്‍ത്തനം ചെയ്തിരുന്നപ്പോള്‍ 512 ടണ്‍ മാലിന്യങ്ങളും വസ്ത്രമാലിന്യങ്ങളുമാണ് യമുനയില്‍ നിന്നും നീക്കം ചെയ്തതെന്ന സത്യം മറച്ചു വയ്ക്കപ്പെട്ടു.
സമ്മേളനത്തിനായി പുതുതായി പാതകളും മറ്റും നിര്‍മ്മിക്കേണ്ടി വരും എന്നൊരു ആരോപണവും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ കോണ്‍ക്രീറ്റ് പാതകളോ പാര്‍ക്കിങ്ങ് സൗകര്യങ്ങളോ നിര്‍മ്മിച്ചില്ല. ആളുകള്‍ക്ക് സമ്മേളനം നടക്കുന്ന സ്ഥലത്തേക്ക് എത്താന്‍ താത്കാലിക വഴികളാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതും പൂര്‍ണ്ണമായും മണ്ണുകൊണ്ട് നിര്‍മ്മിച്ചത്. ഭൂമിക്ക് അപകടമാകുന്ന രീതിയില്‍ ഒന്നും അതില്‍ ചേര്ത്തിട്ടുമില്ലായിരുന്നു. കൃഷിഭൂമി വ്യാപകമായി നികത്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി പാര്‍ക്കിംങ് സൗകര്യമൊരുക്കുന്നു എന്ന് പരാതിയാണ് കപടപരിസ്ഥിതിവാദികള്‍ പറഞ്ഞു പരത്തിയത്.
എന്നാല്‍ സംഘാടകന്‍ കൂടിയായ വിനേയ് സുഖിജ ഇതിനെപറ്റി പറയുന്നതിങ്ങനെ ‘കൃഷിഭൂമി ഒഴിഞ്ഞുകിടന്നാല്‍ മാത്രമേ പാര്‍ക്കിങ്ങിനായി ഏറ്റെടുക്കുകയുള്ളു, ആ സമയത്ത് വിത്തിട്ട സമയമോ ഉടന്‍ തന്നെ വിത്തിറക്കാന്‍ ആലോചനയിലുള്ള സ്ഥലമോ ആണെങ്കില്‍ പാര്‍ക്കിങ്ങിനായി ഉപയോഗിക്കില്ല. കാലാകാലങ്ങളിലായി കൃഷി ചെയ്യാതിരിക്കുന്ന ഭൂമിയിലാണ് ചോദിച്ചിരിക്കുന്നത് കൂടാതെ ഉത്തര്‍പ്രദേശിലെ ജലസേചന വകുപ്പിന്റെ ഔദ്യോഗിക അനുമതിയും ഇതിനായുണ്ട്. ഉത്തര്‍പ്രദേശിലെ ജലസേചന വകുപ്പിന്റെ കണക്കില്‍ പറയുന്ന പല പ്രദേശങ്ങളിലും അനധികൃത കൃഷിസ്ഥലങ്ങളാണ്. എങ്കിലും തങ്ങള്‍ കര്‍ഷകര്‍ക്ക് വാടക ഇനത്തില്‍ രണ്ടാഴ്ച്ചത്തേക്ക് 20000 രൂപ നല്‍കിയിരുന്നു. ഒരു വര്‍ഷം 30000 നിലനില്‍ക്കുമ്പോഴായിരുന്നു ഇത്.
ജനങ്ങള്‍ക്കിടയില്‍ ഏറ്റവും പെട്ടന്ന് ശ്രദ്ധ പിടിച്ചുപറ്റാവുന്ന ശീര്‍ഷകമാണ് മാലിന്യനിര്‍മ്മാര്‍ജനം എന്നത്. യഥാര്‍ത്ഥ ചിത്രം പരിശോധിച്ചാല്‍. സമ്മേളനവേദിയില്‍ നിന്ന് നിശ്ചിതദൂരം മാറിയാണ് നദി സ്ഥിതി ചെയ്യുന്നത്. കൂടാതെ 650ല്‍പ്പരം എടുത്തുമാറ്റാവുന്ന ബയോ ടോയിലറ്റുകളും മലിന ജലം മണ്ണിലിറങ്ങാതെ ടാങ്കില്‍ ശേഖരിച്ച് ജനവാസമേഖലയ്ക്ക് പുറത്ത് കളയുകയും ചെയ്തിരുന്നു. ഇതിന് പുറമേ ഖരമാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം നടത്തുവാനായി ആയിരം ബിന്നുകളാണ് പല സ്ഥലങ്ങളിലായി ഒരുക്കിയത്. മാര്‍ച്ച് 19ന് പത്ത് ടണ്‍ പാഴ്വസ്തുക്കളാണ് ലഭിച്ചത് അത് ഓഖ്ലയിലെ മാലിന്യ നിര്‍മ്മാര്‍ജന കേന്ദ്രത്തിലേക്ക് അയച്ചു. 28 ട്രക്കുകളിലായാണ് ഉണങ്ങിയ മാലിന്യങ്ങള്‍ മാത്രം അയച്ചത്.
പാരിസ്ഥിതിക പ്രശ്നങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചില്ലെന്ന സംശയം മാറിയില്ലെങ്കില്‍. വിദഗ്ദ്ധ അഭിപ്രായം പരിശോധിക്കാം. ഭൂഗര്‍ഭ ജല ശാസ്ത്രജ്ഞന് ആയ ഡോ. ലിംഗരാജുവിന്റെ അഭിപ്രായത്തില്‍, യമുനയുടെ വെള്ളപ്പൊക്ക സാധ്യത സ്ഥലങ്ങള്‍ വിശാലമാണ്. ഏതാണ്ട് 3000 സ്ക്വയര്‍ കി.മീ സ്ഥലം ദല്‍ഹിയില്‍ മാത്രമായുണ്ട്. വളരെച്ചെറിയ ഒരു ഭാഗത്തുമാത്രമാണ് സമ്മേളനം നടന്നത്. അതുകൊണ്ട് മാത്രം അവിടുത്തെ പ്രകൃതിക്ക് ഒരുതരത്തിലുള്ള പ്രശ്നവും ഉണ്ടാക്കുന്നില്ല. മാത്രമല്ല ഈ സമ്മേളനം നടക്കുന്നത് മൂന്ന് വൈകുന്നേരങ്ങളില്‍ മാത്രമാണ്. ഇതിനായി സ്ഥിരമായതോ പാതി സ്ഥിരമായതോ ആയ കെട്ടിടങ്ങള്‍ പണിയുന്നില്ല. അഥവാ പണിഞ്ഞിരുന്നെങ്കില്‍ തന്നെ അത് ജലത്തിന്റെ ഒഴുക്കിനെയോ പച്ചപ്പിനേയോ നശിപ്പിക്കുന്ന തരത്തിലുള്ള നിര്മ്മാണങ്ങളുമായിരുന്നില്ല.
ഭാരതീയരും വിദേശികളുമടക്കം 37000 കലാകാരന്മാര് ചേര്‍ന്ന് 65ല്‍പ്പരം കലാരൂപങ്ങളാണ് ലോക സാംസ്കാരിക സമ്മേളനത്തില്‍ അവതരിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറില്‍പ്പരം വിശിഷ്ടവ്യക്തികളും രണ്ടായിരത്തില്‍പ്പരം മതനേതാക്കളും ഇതില്‍ പങ്കെടുത്തു. ചുരുക്കത്തില്‍ പറഞ്ഞാല്‍ ലോകത്തെ വിവിധങ്ങളായ സംസ്കാരങ്ങളും മതങ്ങളും അടക്കം നാനാത്വത്തിലെ ഏകത്വം പോലെ ലോകത്തെ മുഴുവനും ഒരു കുടക്കീഴില് കൊണ്ടുവരാന്‍ ഈ സമ്മേളനത്തിന് സാധിച്ചു.
ഇവിടെ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു വസ്തുത എന്നത് ആര്‍ട്ട് ഒഫ് ലിവിങിന്റെ നദി പുനര്‍ജ്ജീവിപ്പിക്കല്‍ പദ്ധതിയാണ്. അവര്‍ രാജ്യത്ത് 16 ജലാശയങ്ങള്‍ക്ക് പുനര്‍ജീവന്‍ നല്കി. മഹാരാഷ്ട്രയില്‍ 11ഉം കര്‍ണ്ണാടകയില്‍ മൂന്നും കേരളത്തിലും തമിഴ്നാട്ടിലും ഓരോന്ന് വച്ചുമാണിത്. 2014 കര്‍ണ്ണാടക ഹൈക്കോടതി മലിനീകരിക്കപ്പെട്ട നദികള്‍ പുനര്ജീവിപ്പിക്കാന് നിര്‍ദ്ദേശിച്ചിരുന്നു. തമിഴ്നാട്ടിലെ പാലാര്‍ നദിയാണ് അവസാനമായി പുനര്ജീവിപ്പിക്കുപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ മാസങ്ങളിലായി മൂവായിരത്തോളം വൃക്ഷത്തൈകളാണ് നട്ടത്. തമിഴ്നാട്ടില്‍ 89 നദികള്‍ നിലനില്‍ക്കുന്നത് റവന്യു കണക്കുകളില്‍ മാത്രമാണ്. ഞങ്ങളുടെ സംഘം അത് തേടുകയാണെന്ന് ജീവനകലയുടെ സ്ഥാപകനായ ശ്രീ ശ്രീ രവിശങ്കര്‍ ലോകജലദിനത്തില്‍ ട്വിറ്റ് ചെയ്തിരുന്നു. കൂടാതെ യമുന നദി വൃത്തിയാക്കുവാന്‍ കേന്ദ്ര-സംസ്ഥാനസര്ക്കരിനൊപ്പം നില്ക്കുവാന് തങ്ങള്‍ക്ക് സന്തോഷം മാത്രമേ ഉള്ളുവെന്നും അദ്ദേഹം ട്വിറ്റ് ചെയ്തിരുന്നു.
ഒരു കാര്യം വ്യക്തമാണ്. ലോകസാംസ്കാരികസമ്മേളനം എന്നത് ലോകത്തുള്ള സംസ്കാരത്തിന്റെ മാത്രം കൂട്ടയ്മയെ കാണിക്കുന്നതല്ല. യമുനയുടെ പ്രശ്നങ്ങള്‍ അടക്കം പല നദികളുടെ പ്രശ്നങ്ങളും പ്രതിപാദക്കപ്പെട്ട സമ്മേളനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: