ആമുഖം ആവശ്യമില്ലതവണ്ണം ഭാരതീയര്‍ക്കു സുപരിചിതമായ ബ്രാന്‍ഡ് ആണ് ബാറ്റാ. പാദ രക്ഷകളിലെ വിശ്വസ്ത നാമം. ജീവിതത്തില്‍ ഒരിക്കലെങ്കിലും ബാറ്റാ ഷോറൂമില്‍ കയറാത്തവരോ അതിന്റെ ഉത്പന്നങ്ങള്‍ ഉപയോഗിക്കാത്തവരോ നമ്മുടെ ഇടയില്‍ ഉണ്ടാകുമോ എന്ന് സംശയമാണ്. ഒരു ഇന്ത്യന്‍ കോര്‍പ്പറേറ്റ് അല്ല ഇതെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാവും വണ്ണം നമ്മുടെ മനസ്സില്‍ റെജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നു ആ നാമം.
നമ്മളില്‍ പലരും വിശ്വസിക്കുന്ന പോലെ ഭാരതമല്ല ബാറ്റായുടെ സ്വദേശം. ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കില്‍ പെട്ട സ്ലിന് എന്ന സ്ഥലത്ത് (അന്നത് ആസ്ട്രോ ഹംഗേറിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു) 1894 ല്‍, തോമസ് ബാറ്റാ അദ്ദേഹത്തിന്റെ സഹോദരന് ആന്റ്റൊണിന് ബാറ്റായ്ക്കും സഹോദരി അന്നാ ബാറ്റായ്ക്കും ഒപ്പം തുടങ്ങിയ സംരംഭമാണ് ഇത്.
പാരമ്പര്യമായി ചെരുപ്പ് നിര്‍മ്മാതാക്കളായിരുന്നു ബാറ്റാ കുടുംബം . തുടക്കത്തില്‍ പത്തു ജോലിക്കാരായിരുന്നു ഉണ്ടായിരുന്നത് . ക്ലിപ്ത സമയം ജോലി, നിശ്ചിത വേതനം ഇതായിരുന്നു സമ്പ്രദായം. അക്കാലത്ത് അതൊരു പുതിയ സംഭവം ആയിരുന്നു. തുടക്കത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായതോടെ തുകലിനു പകരം കാന്‍വാസ് പരീക്ഷിച്ചു . സംഗതി ക്ലിക്ക് ആയി. നാലുവര്‍ഷത്തിനു ശേഷം , ആദ്യത്തെ , ആവിയന്ത്രം ഉപയോഗിച്ചുള്ള വന്‍കിട വ്യാവസായിക ഉത്പാദനം ആരംഭിച്ചു. 1904 ഓടുകൂടി യൂറൊപ്പിലെ മുന്‍നിര ഷൂ ഉത്പാദകരായി മാറി .
1914 മുതല്‍ ഉള്ള ഒന്നാം ലോകമഹായുദ്ധ കാലം ബാറ്റാക്ക് സുവര്‍ണ്ണകാലമായിരുന്നു. സൈനിക ആവശ്യത്തിനുള്ള വന്‍കിട ഓര്ഡറ്കള് കമ്പനിക്കു ലഭിച്ചു. നാല് വര്‍ഷത്തിനുള്ളില്‍ ജോലിക്കാരുടെ എണ്ണം പത്തിരട്ടി ആയി. പക്ഷെ യുദ്ധാനന്തരം പുതിയതായി പിറന്ന ചെക്കോ സ്ലൊവാക്യയില്‍ സ്ഥിതി പ്രതികൂലമായിരുന്നു. നാണയത്തിന്റെ വിലയിടിവും മറ്റും വില്‍പ്പനയെ സാരമായി ബാധിച്ചു. ഉത്പന്നങ്ങള്‍ക്ക് 50% വിലകുറച്ച് ബാറ്റാ ഇതിനെ നേരിട്ടു പരിത സ്ഥിതി തിരിച്ചറിഞ്ഞ തൊഴിലാളികളും തങ്ങളുടെ വേതനത്തില്‍ 40% കുറവ് വരുത്താന്‍ സമ്മതിച്ചു. പക്ഷെ ഇതിനു പകരമായി ഭക്ഷ്യ വസ്തുക്കളും വസ്ത്രവും മറ്റും അവര്‍ക്ക് പാതി വിലക്ക് ലഭ്യമാക്കി ബാറ്റാ മാതൃകയായി. ഇന്നത്തെEmployee Stock Option Dw Performance based incentives നും തുല്യമായ, തൊഴിലാളികള്‍ക്ക് കൂടി കമ്പനിയുടെ ലാഭ വിഹിതം ലഭ്യമാക്കുന്ന സമ്പ്രദായവും അദ്ദേഹം ആരംഭിച്ചു.
യുദ്ധാനന്തര കാല ഘട്ടത്തില്‍ മിക്ക ഷൂ നിര്‍മ്മാതാക്കളും വിപണിയിലെ പ്രതികൂല സാഹചര്യത്തില്‍ പിടിച്ചു നില്ക്കാന് കഴിയാതെ പിന്‍വാങ്ങിയപ്പോള്‍ ബാറ്റാ അന്നത്തെ സാഹചര്യത്തില്‍ , വിലകുറഞ്ഞ പാദരക്ഷകള്‍ക്കുള്ള ആവശ്യകത തിരിച്ചറിഞ്ഞ് അവ വിറ്റഴിച്ച് കൂടുതല്‍ കരുത്താര്‍ജ്ജിച്ചു.
കമ്പനി ആസ്ഥാനത്തുള്ള വിസ്താരമേറിയ ആമമേ്ശഹഹല എന്ന ടൗണ്‍ഷിപ് തുകല്‍ സംസ്കരണ, കാര്‍ബോര്‍ഡ് നിര്‍മ്മാണ ഫാക്ടറികളും ഭക്ഷ്യ ഉത്പാദനത്തിനായി കൃഷിയും ഊര്‍ജ്ജാവശ്യങ്ങള്‍ക്കുള്ള സംരംഭങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്നതായിരുന്നു. ബാറ്റാമെന് എന്നറിയപ്പെടുന്ന ജോലിക്കാര്‍ക്ക് ഭക്ഷണം , താമസം, കടകള്‍ , ആശുപത്രി തുടങ്ങിയവയെല്ലാം കൈയെത്തും ദൂരത്തിലായി .
1915 മുതല്‍ 1938 വരെയുള്ള കാലഘട്ടം കമ്പനിക്കു വൈവിധ്യ വത്കരണതിന്റെത് ആയിരുന്നു. കൃഷി, ഊര്‍ജ്ജം , പത്രം, നിര്‍മ്മാണം , റബ്ബര്‍, തുണി, ഖനനം, ചരക്കു നീക്കം ഇന്‍ഷുറന്‍സ് എന്നുവേണ്ട , എല്ലാ മേഖലകളിലും കമ്പനി കൈവച്ചു. 1930 ല്‍ പഞ്ചദിന പ്രവര്‍ത്തി സമ്പ്രദായം (Five days working) ആരംഭിച്ചു.
1930 ല്‍ അന്നുവരെയുള്ള വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനു ബാറ്റാ മ്യൂസിയം ആരംഭിച്ചു. 1931 ആവുമ്പോഴേക്കും ജര്‍മ്മനി , പോളണ്ട്, ഇംഗ്ലണ്ട്, നെതര് ലാണ്ട്സ് എന്നീ രാജ്യങ്ങളില്‍ എല്ലാം നിര്‍മ്മാണ ശാലകള്‍ സ്ഥാപിച്ചു.
1932 ല്‍ തോമസ് ബാറ്റാ തന്റെ അന്‍പത്തി ആറാമത്തെ വയസ്സില്‍ വിമാനാപകടത്തില്‍ മരിച്ചു. കമ്പനിയുടെ സാരഥ്യം അദ്ദേഹത്തിന്റെ അര്‍ദ്ധ സഹോദരന് ജാന്‍ , മകന് തോമസ് ജോണ്‍ ബാറ്റാ എന്നിവരിലേക്ക് എത്തി. ആ സമയത്ത് കമ്പനിക്കു 16000 ത്തോളം ജോലിക്കാരും 1600 ഓളം ഔട്ട്ലെറ്റ്കളും 25 ഓളം സ്ഥാപനങ്ങളും ഉണ്ടായിരുന്നു. സാരഥ്യം ഏറ്റെടുത്ത ജാന്‍ പില്‍ക്കാലത് കമ്പനിയെ അതിന്റെ പത്തു മടങ്ങിലേക്ക് വളര്‍ത്തി 1938 ആയപ്പോള്‍ 65000 ത്തില്‍ പരം ജോലിക്കാര്‍ ഉണ്ടായിരുന്നത്രേ.
ബാറ്റാ കടന്നു ചെന്ന മിക്ക രാജ്യങ്ങളിലും ജോലിക്കാര്‍ക്കായി ഫാക്ടറിയോട് ചേര്‍ന്ന് ഒരു ഗ്രാമം ഏറ്റെടുത് അവിടെ സര്‍വ്വ സൗകര്യങ്ങളോടും കൂടിയ ടൗണ്‍ഷിപ് പണിയുക എന്നത് പോളിസി ആക്കിയിരുന്നു. ഇന്ത്യയില്‍ ബാറ്റാ നഗര്‍ ബാറ്റാ ഗന്ജ് , പാക്കിസ്ഥാനില്‍ ബാറ്റാപുര്‍, സ്വിറ്റ്സര്‍ലാന്‍ഡില്‍ ബാറ്റാ പാര്‍ക്ക് , കാനഡയില്‍ ബാറ്റാവാ തുടങ്ങിയവ അത്തരത്തില്‍ ഉള്ളതാണ്.
ചെക്കോ സ്ലൊവാക്യയിലെ കുപ്രസിദ്ധമായ ജര്‍മ്മന്‍ അധിനിവേശത്തിനു മുമ്പ് അവിടെ ജോലിക്കാരായ ജൂത വംശജരെ നാസി പടയില്‍ നിന്ന് രക്ഷിക്കാന്‍ കമ്പനി പുറം രാജ്യങ്ങളില്‍ ജോലി നല്കി പുനരധിവസിപ്പിച്ചു. !ജര്‍മ്മന്‍ അധിനിവേശത്തില്‍ ജാന്‍ അന്റൊനിന്‍ ബാറ്റാ കുറച്ചു നാള് തടവില്‍ കടന്നു. പക്ഷെ അതിനുശേഷം വിട്ടയക്കപ്പെട്ടു. അദ്ദേഹം അമേരിക്കയിലും ബ്രസീലിലുമായി ചിലവഴിച്ചു.
കമ്പനിയുടെ ചെക്കോ സ്ലൊവാക്യ യിലുള്ള വസ്തു വകകള്‍ 1947 ല്‍ കമ്മ്യൂണിസ്റ്റ് അധിനിവേശത്തിനു മുന്‍പ് തന്നെ കണ്ടുകെട്ടി. ചെക്കോ സ്ലൊവാക്യ യിലും പോളണ്ടിലും, യൂഗോസ്ലൊവിയ യിലും കിഴക്കന്‍ ജര്‍മ്മനിയിലും ഉള്ള സര്‍വ്വ സ്വത്തുക്കളുംദേശ സാല്ക്കരികപ്പെട്ടു. ആസ്ഥാനം കാനഡയിലേക്ക് പറിച്ചു നടപ്പെട്ട കമ്പനി ഏഷ്യ , ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചു പുതിയതായി വളര്‍ന്നു തുടങ്ങി. 1965 ല്‍ ആസ്ഥാനം ന്യൂയോര്‍ക്കിലേക്ക് മാറ്റി.
ചെക്കോ സ്ലൊവാക്യ യില്‍ 1989 ലെ വെല്‍വെറ്റ് വിപ്ലവത്തിന് ശേഷം പുതിയ സര്‍ക്കാര്‍ 1948 മുമ്പ് ദേശ സാല്ക്കരിച്ചത് എന്ന കാരണം പറഞ്ഞ് മാതൃ കമ്പനിയും സ്വത്തുക്കളും ബാറ്റാക്ക് വിട്ടു കൊടുത്തില്ല.
1990 കളില്‍ പുത്തന്‍ സാമ്പത്തിക മാറ്റങ്ങളുടെ പരിണിത ഫലമായി നിരവധി ഫാക്ടറികളും സ്റ്റൊറുകളും അടച്ചു. 2004 ല്‍ ആസ്ഥാനം സ്വിറ്റ്സര്ലാന്ഡ്ലേക്ക് മാറ്റി. സാരഥ്യം , സ്ഥാപകന്‍ തോമസ് ബാറ്റാ യുടെ ചെറുമകന് തോമസ് ജി ബാറ്റാക്കു കൈമാറ പ്പെട്ടു . വൃദ്ധനായ തോമസ് ജോണ്‍ ബാറ്റാ ചെയര്‍ മാന്‍ സ്ഥാനമൊഴിഞ്ഞ ശേഷവും ‘ഇവശലള വെീല ടമഹലാെമി എന്ന വിസിറ്റിംഗ് കാര്‍ഡോടുകൂടി കമ്പനിയില്‍ ജോലി ചെയ്തിരുന്നത്രേ. ! 2008 ല്‍ തന്റെ 93 ആമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു .
ഇന്ന് പ്രധാനമായും ഏഷ്യ , യൂറോപ്പ്, ആസ്ത്രേലിയ എന്നിവിടങ്ങളില്‍ 90 ല്‍ പരം രാജ്യങ്ങളിലായി 5000 ത്തോളം ഔട്ട്ലെറ്റുകളും 30000 ത്തില്‍ പരം ജീവനക്കാരും കമ്പനിക്കുണ്ട്. 1931 ല്‍ ആരംഭിച്ച ബാറ്റാ ഇന്ത്യയാകട്ടെ ഇന്നും അഞ്ചു ഫാക്റ്ററികളും രണ്ടു തുകല്‍ സംസ്കരണ യൂണിറ്റുകളും നിരവധി ഔട്ട്ലെറ്റ്കളുമായി നമ്മുടെ കൂടെത്തന്നെയുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: