കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം മലയാള മാധ്യമങ്ങള്‍ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന വാക്കാണ് ദളിത് പീഡനം. ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ സംഭവങ്ങള്‍ക്ക് പോലും മോദിയെയും ബിജെപിയെയും കുറ്റപ്പെടുത്തി പ്രചാരണം നടത്തുന്ന എതിരാളികളുടെ വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രത്തിനനുസരിച്ച് വാര്‍ത്തകള്‍ ചുട്ടെടുക്കുകയെന്ന മാധ്യമ ധര്‍മ്മമാണ് ഇവര്‍ നിര്‍വ്വഹിക്കുന്നത്.
അകലെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ കഥകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് നമ്മെള അറിയിക്കുന്ന മാധ്യമങ്ങളും അവരുടെ രാഷ്ട്രീയ ആചാര്യന്മാരും എന്നാല്‍ കണ്മുന്നിലുള്ളത് കാണാറില്ല. ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന കേരളത്തിലെ അടിസ്ഥാന വര്‍ഗ്ഗം എന്നും ഇടതന്റെയും വലതന്റെയും വേട്ടയാടലുകള്‍ക്ക് വിധേയരാകാറുണ്ട്. സിപിഎമ്മും കോണ്‍ഗ്രസ്സും ദളിത് വേട്ടക്കോരൊടൊപ്പം കൈകോര്‍ക്കുന്നതും പുതിയതല്ല. ചരിത്രത്തില്‍ ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അടുത്തിടെ നടന്ന അത്തരം ചില സംഭവങ്ങള്‍ പരിശോധിക്കുകയാണിവിടെ.
മുത്തങ്ങയിലെ ഭരണകൂട ഭീകരത
വനവാസികളുടെ അവകാശപ്പോരാട്ടത്തിന്റെയും കേരളത്തിലെ ഭരണകൂട ഭീകരതയുടെയും പ്രതീകമാണ് മുത്തങ്ങ. സര്‍ക്കാര്‍ വഞ്ചനക്കെതിരെ മുത്തങ്ങയില്‍ കുടില്‍കെട്ടി ജനാധിപത്യപരമായി സമരം നടത്തിയ വനവാസികളെ ഭരണകൂടം കടന്നാക്രമിച്ചപ്പോള്‍ ജീവന് നഷ്ടപ്പെട്ടത് ഒരു സമരപോരാളിക്കും പോലീസുകാരനും.
രണ്ടായിരത്തി ഒന്നില്‍ ആന്റണി സര്‍ക്കാരിന്റെ കാലത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ കുടില്‍കെട്ടി സമരമാണ് ഭൂമിക്കായുള്ള വനവാസി സമരത്തിന്റെ ഐതിഹാസിക ചരിത്രത്തിന് തുടക്കമിട്ടത്. വനവാസി ഊരുകളില്‍ പട്ടിണി സമരങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് സര്‍ക്കാരിനെ ഞെട്ടിച്ച് പ്രത്യക്ഷ സമരവുമായി വനവാസികള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ കുടില്‍കെട്ടിയത്. 48 ദിവസം നീണ്ട സമരം ആന്റണി സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കുമ്പോള്‍ ഭൂമി നല്‍കാമെന്ന ഉറപ്പുമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ വാക്കുമാറിയപ്പോഴാണ് മുത്തങ്ങയില്‍ വനം കയ്യേറി മറ്റൊരു സമരത്തിന് സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍ ആദിവാസി ഗോത്രമഹാസഭ മുതിര്‍ന്നത്.
2003 ജനുവരിയില്‍ അവകാശപ്പെട്ട ഭൂമിക്കായി കാട് കയ്യേറുമ്പോള്‍ ഭരണകൂടത്തിന്റെ അവഗണന മറ്റൊരു ദുരന്തത്തിലേക്കാണ് തങ്ങളെ നയിക്കുതെന്ന് അവര്‍ അറിഞ്ഞിരുില്ല. യാതൊരുവിധ ചര്‍ച്ചക്കും തയ്യാറാകാതിരുന്ന സര്‍ക്കാര്‍ സമരക്കാരെ അടിച്ചോടിക്കുകയെന്ന ഫാസിസ്റ്റ് നയമാണ് കൈക്കൊണ്ടത്. ഫെബ്രുവരി 19ന് രാവിലെ തന്നെ ആന്റണിയുടെ പോലീസ് നടപടി തുടങ്ങി. വനം വളഞ്ഞ പോലീസ് കുടിലുകള്‍ക്ക് തീയിട്ടു. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് നേരെ ഭീകര മര്‍ദ്ദനം അഴിച്ചുവിട്ടു. പ്രതിരോധിച്ചവര്‍ക്ക് നേരെ തോക്കുകള്‍ ശബ്ദിച്ചു. വെടിയേറ്റ് സമരക്കാരില്‍ ഒരാള്‍ മരിച്ചു. സംഘര്‍ഷത്തിനിടെ ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. പോലീസിന്റെ നരനായാട്ടില്‍ ജീവഛവമായവരും നിരവധി.
പോലീസ് വെടിവെപ്പിലും ഭരണകൂട വേട്ട തീര്‍ന്നില്ല. 132 പേര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തു. നാല്‍പ്പതോളം കുട്ടികളും ജയിലിലായി. 13 വര്‍ഷത്തിന് ശേഷവും ഹൈക്കോടതിയിലുള്പ്പെടെയുള്ള കേസുകള്‍ക്ക് പുറകെ വനവാസികള്‍ നടക്കുന്നു. പ്രതിപക്ഷമായ ഇടത്പക്ഷം വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഉത്സാഹം കാട്ടിയെങ്കിലും ഭരണത്തിലെത്തിയപ്പോള്‍ ഇരകള്‍ക്ക് നീതി നല്‍കിയില്ല.
ജാനുവിന്റെ വാക്കുകളില്‍ ഇടത് വഞ്ചന ഇങ്ങനെ: ‘ഗ്രാമങ്ങളും കോളനികളുംതോറും മുത്തങ്ങ സംഭവത്തിന്റെ വീഡിയോ കാസറ്റുകള്‍ പ്രദര്‍ശിപ്പിച്ചാണ് എല്‍ഡിഎഫ് വോട്ടു കാന്‍വാസ് ചെയ്തത്. അധികാരത്തില്‍ വന്നാല്‍ ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി കൊടുക്കും, ആദിവാസികളുടെ പേരിലുള്ള മുഴുവന്‍ കേസ്സുകളും പിന്‍വലിക്കും, ഭൂമിവിതരണത്തോടൊപ്പം പുനരധിവാസ പാക്കേജ് നടപ്പിലാക്കും എന്നൊക്കെ വാഗ്ദാനം ചെയ്തിരുന്നു. ആദിവാസികളുടെ സമഗ്രവികസനം സാധ്യമാക്കും എന്നൊക്കെ പറഞ്ഞ് അധികാരത്തിലേറിയവര്‍ അഞ്ചുവര്‍ഷക്കാലം ആദിവാസികള്‍ ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നു മാത്രമല്ല ആദിവാസികള്‍ക്കു ദ്രോഹകരമാകുന്ന നടപടികള്‍ പലതും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
സി.പി.എമ്മിന്റെ പോഷകസംഘടനയായ ആദിവാസി ക്ഷേമസമിതിയെ(എ.കെ.എസ്.) ഉപയോഗിച്ചുകൊണ്ട് വളരെ നാടകീയമായി സമരപ്രഹസനങ്ങള് നടത്താനും ഭൂമിക്കുവേണ്ടി സമരം നടത്തുന്നത് തങ്ങളാണെന്നു വരുത്തിത്തീര്‍ക്കാനും അവര്‍ക്കു കഴിഞ്ഞിട്ടുണ്ടെങ്കിലും പ്രായോഗികമായി ആദിവാസി വികസനത്തിനുവേണ്ടി ഒന്നും ചെയ്യാന്‍ എല്‍.ഡി.എഫിനു കഴിഞ്ഞിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: