ന്യൂദല്‍ഹി: കോഹിനൂര്‍ രത്നത്തിന്റെ ഉടമസ്ഥാവാകാശം സംബന്ധിച്ച് അവകാശവാദത്തിനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
കോഹിനൂര്‍ രത്നം ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചതല്ലെന്നും മഹാരാജ രഞ്ജിത്ത് സിംഗ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കൈമാറിയതാണെന്നും സോളിസിറ്റര്‍ ജനറലാണ് കോടതിയെ അറിയിച്ചത്.
നേരത്തെ കോഹിനൂര്‍ രത്നം ഭാരതത്തിലേക്ക് തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ഇക്കാര്യത്തില്‍ ആറാഴ്ച്ചക്കകം നിലപാടറിയിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: