അകലെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ കഥകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് നമ്മെള അറിയിക്കുന്ന മാധ്യമങ്ങളും അവരുടെ രാഷ്ട്രീയ ആചാര്യന്മാരും എന്നാല്‍ കണ്മുന്നിലുള്ളത് കാണാറില്ല. ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന കേരളത്തിലെ അടിസ്ഥാന വര്‍ഗ്ഗം എന്നും ഇടതന്റെയും വലതന്റെയും വേട്ടയാടലുകള്‍ക്ക് വിധേയരാകാറുണ്ട്. സിപിഎമ്മും കോണ്‍ഗ്രസ്സും ദളിത് വേട്ടക്കോരൊടൊപ്പം കൈകോര്‍ക്കുന്നതും പുതിയതല്ല. ചരിത്രത്തില്‍ ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്.
ആറ്റിങ്ങല്‍ പീഡനം
പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ രണ്ട് മാസത്തോളം നിരന്തരം മാനഭംഗപ്പെടുത്തുകയും പണത്തിനായി മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കുകയും ചെയ്ത സംഭവത്തില്‍ 9 പേര് അറസ്റ്റില്‍. ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കിയതിന് പുറമെ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായും കഞ്ചാവ് വലിപ്പിച്ചതായും പോലീസ് പറഞ്ഞു. മലയാള മാധ്യമങ്ങള്‍ അപരിഷ്കൃതരായും ദളിത് വിരുദ്ധരായും അവതരിപ്പിച്ച ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നല്ല ഈ വാര്‍ത്ത. നമ്മുടെ സ്വന്തം പ്രബുദ്ധകേരളത്തിലാണ്. എന്നാല്‍ ഉത്തരേന്ത്യന്‍ ജാതി വാര്‍ത്തകള്‍ ഏറെ ആവേശത്തോടെ നമ്മളെ അറിയിക്കുന്ന മലയാള മാധ്യമങ്ങള്‍ക്ക് കണ്മുന്നില് നടന്ന ദളിത് പീഡനത്തില്‍ വലിയ താത്പര്യമൊന്നും ഉണ്ടായില്ല. പെണ്‍കുട്ടി ദളിത് ആണെന്ന് എഴുതാന്‍ പോലും അവര്‍ മടിച്ചു.
അയിരൂര്‍ കിഴക്കേപുറം അനൂപ് ഷാ, ചെമ്മരുതി വടശ്ശേരിക്കോണം ഷഹനാസ്, വര്‍ക്കല തൊടുവേ പുതുവല്‍പുത്തന്‍ വീട്ടില്‍ സല്മാന്, അയിരൂര്‍ ഫാത്തിമാ മന്‍സില്‍ സഹീദ്, ചെമ്മരുതി ചാവര്‍കോട് അല്‍ അമീന്, ഇടവ കൊച്ചുതൊടിയില്‍ ഷംനാദ്, അയിരൂര്‍ ഇലകമ വട്ടവിള വീട്ടില്‍ സജിന്‍, തൂതക്കുളം കലക്കോട് സുമീര്‍ എിവരാണ് അറസ്റ്റിലായത്. കേസില്‍ പിന്നീട് ഒരു പ്രതിയെക്കൂടി അറസ്റ്റ് ചെയ്തു.
വാര്‍ത്തയില്‍ നിന്ന്:
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് ഇവരുടെ വലയില്‍ വീണതില്‍ അധികവും. പ്രേമം നടിച്ച് വലയിലാക്കി നിരന്തരം പീഡനത്തിനു വിധേയയാക്കുകയും പലര്‍ക്കും കാഴ്ച വയ്ക്കുകയും ചെയ്ത പത്താം ക്ലാസുകാരിയായ ദളിത് പെണ്‍കുട്ടിയെ ഒരുദിവസം വഴങ്ങാത്തതിന് നടുറോഡിലിട്ട് മര്‍ദ്ദിച്ചതാണ് ഇവര്‍ പിടിയിലാകാന്‍ കാരണമായത്.
ഈ പെണ്‍കുട്ടിയെ ഇവര്‍ പരിചയപ്പെടുന്നത് സഹോദരന്റെ കൂട്ടുകാര്‍ എന്ന നിലയിലാണ്. അമീര്‍ നിരന്തരം കുട്ടിയെ കാണുകയും പ്രേമാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. ഒടുവില്‍ പ്രണയത്തില്‍ പെട്ടുപോയ കൊച്ചുകുട്ടി അവനെ വിശ്വസിച്ചു. കഴിഞ്ഞ ഫെബ്രുവരി 2ന് വൈകിട്ട് ആറുമണിയോടെ കാമുകന്റെ കൂട്ടുകാരന് അനൂപ് ഷാ ആസൂത്രിതമായി കുട്ടിയെ ഫോണില്‍ വിളിച്ച് പെണ്‍കുട്ടിയുടെ സഹോദരന് കല്ലമ്പലത്ത് മദ്യപിച്ച് നില്ക്കുന്നു എന്നും കുട്ടി വിളിച്ചാലേ വരൂ എന്നാണ് പറയുന്നതെന്നും അറിയിച്ചു. സഹോദരനോട് അത്രയ്ക്കു സ്നേഹമുള്ള കുട്ടി ഇതുകേട്ട് ഉടന്‍ പുറപ്പെട്ടു.
കല്ലമ്പലത്തെ സൂപ്പര്‍മാര്‍ക്കറ്റിനു സമീപം കുട്ടി എത്തിയപ്പോള്‍ അവിടെ ഓട്ടോയുമായി അമീറും അനൂപ് ഷായും കാത്തു നില്‍ക്കുകയായിരുന്നു. അനൂപ് ഷാ കുട്ടിയെ ബലമായി പിടിച്ച് ഓട്ടോയില്‍ കയറ്റി. ഓട്ടോ ഓടിച്ചിരുന്നത് കാമുകനായിരുതിനാല് അവള് വലുതായി പ്രതികരിച്ചില്ല. ഓട്ടോ പോയത് വെള്ളൂര്ക്കോണത്തേക്കായിരുന്നു. അവിടെ ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിറുത്തി കുട്ടിയെ കാമുകന് പീഡിപ്പിക്കുകയായിരുന്നു. അനൂപ് ഷാ ഇത് മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്ന് അനൂപ് ഷാ പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ അമീര്‍ മൊബൈലില്‍ പകര്‍ത്തി. സംഭവം പുറത്തു പറഞ്ഞാല്‍ ഇത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി ആരോടും ഇത് പറഞ്ഞില്ല.
പിന്നീട് അടുത്ത ദിവസം കാമുകനായ അമീര്‍ സാന്ത്വനിപ്പിച്ച് പ്രണയ നാടകമാടി കുട്ടിയെ അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. വീട്ടില്‍ ആരും ഇല്ലായിരുന്നു. പീഡിപ്പിക്കാനൊരുങ്ങിയപ്പോള് വിസമ്മതിച്ച കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം നല്കി മയക്കിയായിരുന്നു അന്ന് പീഡനം. അന്ന് അമീറിനെ കൂടാതെ മറ്റ് രണ്ടു പേര്‍കൂടി കുട്ടിയെ പീഡിപ്പിച്ചു. ഇവരില്‍ നിന്ന് അമീര്‍ പണം വാങ്ങുന്നത് മയക്കത്തിലായിരുങ്കെിലും കുട്ടി കണ്ടിരുന്നതായി പൊലീസിനോട് പറഞ്ഞു.
തുടര്‍ന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മദ്യവും കഞ്ചാവും നല്കി പലര്ക്കു കാഴ്ച വച്ച് അമീറും അനൂപ് ഷായും ഇതൊരു ബിസിനസാക്കി മാറ്റി. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബത്തിലെ അംഗങ്ങളായ ഇവര്‍ ആര്‍ഭാടമായി ജീവിക്കുന്നതിന് കഞ്ചാവു കച്ചവടവും ചെയ്തിരുന്നു. ഇടവ മാന്തറ ഷംനാദില്‍ നിന്ന് കഞ്ചാവ് വാങ്ങിയ വകയില്‍ പണത്തിനു പകരം ഈ പെണ്‍കുട്ടിയെ കാഴ്ച വയ്ക്കുക പതിവായിരുന്നു. രണ്ടുമാസത്തിനുള്ളില്‍ ഈ ദളിത് പെണ്‍കുട്ടിയെ ഇത്തരത്തില്‍ പലര്‍ക്കും കാഴ്ചവച്ചു. പെണ്‍കുട്ടി സഹകരിക്കാതിരുന്നാല്‍ മര്‍ദ്ദിക്കുക പതിവായിരുന്നു. അവശയാകുന്ന കുട്ടിയെ നിര്‍ബന്ധിച്ച് മദ്യവും കഞ്ചാവും നല്കി മയക്കി ശരീരത്തില്‍ സിഗററ്റ് കുത്തിയണച്ച് തീപ്പൊള്ളലേല്പ്പിക്കുന്നതും പതിവാണെന്ന് പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു.
മാര്‍ച്ച് 30ന് കുട്ടിയെ ഭീഷണിപ്പെടുത്തി ഓട്ടോയില്‍ കയറ്റി പാരിപ്പള്ളിയില്‍ എത്തിക്കുകയായിരുന്നു. പ്ലാവിന്മൂട് ജംഗ്ഷനില്‍ വച്ച് മൂന്നു യുവാക്കള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ശരീര സുഖമില്ലെന്നും ഉപദ്രവിക്കരുതെന്നും കുട്ടി കേണപക്ഷിച്ചപ്പോള്‍ യുവാക്കള്‍ മുങ്ങി. പണമോഹികളായ അനൂപ് ഷായും അമീറും കുപിതരായി. അവര്‍ കുട്ടിയെ ഓട്ടോയില്‍ നിന്നും പിടിച്ചിറക്കി നടുറോഡിലിട്ട് മര്‍ദ്ദിച്ചു. ഇതു കണ്ട നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അമീറും അനൂപ് ഷായും കുട്ടിയെ അവിടെ ഉപേക്ഷിച്ച് ഓട്ടോയുമായി മുങ്ങി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു പാരിപ്പള്ളി സ്റ്റേഷനില്‍ നിന്നും പൊലീസ് എത്തിയാണ് കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്. ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന പീഡന കഥ പുറത്തു വന്നത്.
അടൂര്‍ പീഡനം
അടൂരില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച സംഭവം കേരളത്തിന്റെ സമൂഹമനസാക്ഷിയെ ഞെട്ടിച്ചതാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെയുള്ളവരാണ് സംഭവത്തിലെ പ്രതികള്‍ . ഒന്‍പത് പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമുണ്ടായി.
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികളാണ് പീഡനത്തിന് ഇരയായത്. 2015 ഡിസംബര്‍ നാല്, അഞ്ച് തീയതികളില്‍ പെണ്‍കുട്ടികളെ കരുനാഗപ്പള്ളി ചെറിയഴീക്കലിന് സമീപത്തെ വീട്ടിലെത്തിച്ച് കയ്യും കാലും ഷാള്‍ കൊണ്ട് കെട്ടി പീഡിപ്പിക്കുകയായിരുന്നു.
പ്രതികള്‍ ക്ക് ഭരണകക്ഷിയുമായി ബന്ധമുള്ളതിനാല്‍ കടുത്ത സമ്മര്‍ദ്ദവും പോലീസിന് ഉണ്ടായി. പോലീസ് കസ്റ്റഡിയിലെടുത്ത ഒരാളെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി. പിീന്നീട് വന്‍പ്രതിഷേധം ഉയര്‍പ്പോള്‍ ഇയാളെ വീണ്ടും പ്രതിയാക്കുകയായിരുന്നു. പോലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് പെണ്‍കുട്ടികളിലൊരാളുടെ അമ്മ പറഞ്ഞിരുന്നു.
പോലീസുകാര്‍ കളിയാക്കുകയും കയര്‍ക്കുകയും ചെയ്തു. മകളെ കാണാന്‍ സമ്മതിച്ചില്ലെന്നും അമ്മ പറഞ്ഞു. സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.
ആര്‍എല്‍വി കോളേജ്
കേരളത്തിലെ കലാലയങ്ങള്‍ക്ക് ചുവപ്പ് നിറമാണെന്ന് എസ്എഫ്ഐ അഭിമാനത്തോടെ പറയാറുണ്ട്. കലാലയങ്ങള്‍ ചുവപ്പിച്ച് നിര്‍ത്തുന്നതില്‍ സിപിഎമ്മിനെ തോല്‍പ്പിക്കും കുട്ടി സഖാക്കള്‍ . എത്ര നിരപരാധികളുടെ ചോര വിഴ്ത്തിയാണ് ഈ ചുവപ്പെന്നറിയാന് നിരവധി ഉദാഹരണങ്ങളുമുണ്ട്. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ഒറ്റപ്പെടുത്തി ആക്രമിച്ച് നിശബ്ദരാക്കുന്ന കമ്യൂണിസ്റ്റ് മാടമ്പിത്തരത്തിന്റെ ഇരകളാണ് സ്വതന്ത്രരായി ചിന്തിക്കുന്ന കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ . ആണൊേ പെണ്ണൊേ ദളിത് എന്നോ ഇതില്‍ വ്യത്യാസമില്ല. അത്തരത്തിലൊരു ഇരയായിരുന്നു തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനി. എസ്എഫ്ഐ നേതാക്കളുടെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മാസങ്ങള്‍ക്ക് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
എസ്എഫ്ഐ അനുഭാവിയായിരുന്നില്ലെന്നതാണ് ബിഎ മോഹിനിയാട്ടം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ചെയ്ത ആദ്യത്തെ തെറ്റ്. അതും പോരാഞ്ഞ് കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ ദൃക്സാക്ഷിയായ പെണ്‍കുട്ടി എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പ്രിന്‍സിപ്പലിന് മൊഴി നല്കി.
ഇതോടെയാണ് പെണ്‍കുട്ടിക്ക് മാനസിക പീഡനവും ഭീഷണിയും ഏല്‍ക്കേണ്ടി വന്നത്. തുടര്‍ന്ന് അപവാദ പ്രചാരണങ്ങളുടെ കുത്തൊഴുക്കായിരുന്നു. ഹോസ്റ്റലില്‍ ഉള്‍പ്പെടെ പെണ്‍കുട്ടിക്കെതിരെ പോസ്റ്റര്‍ പതിച്ചു. ഇതോടെ നിശ്ചയിച്ചുറപ്പിച്ച വിവാഹവും മുടങ്ങി. ഇതിനെതിരെ പ്രിന്‍സിപ്പലിന് പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. പകരം പ്രിന്‍സിപ്പലും ഇടത് സംഘടനയിലെ അധ്യാപകരും പെണ്‍കുട്ടിക്കെതിരെ നിലപാടെടുക്കുകയായിരുന്നു.
തന്റെ മരണത്തിനുത്തരവാദി എസ്എഫ്ഐ നേതാക്കളാണെന്ന് വ്യക്തമായി എഴുതി വെച്ചാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്. യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍ അടക്കമുള്ള നേതാക്കളുടെ പേരും ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു. ആറ് എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
ഉത്തരേന്ത്യയിലെ കുഗ്രാമങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ ജാതി ചേര്‍ത്ത് പര്‍വ്വതീകരിച്ച് ദളിത് സ്നേഹികളായി സ്വയം പ്രഖ്യാപിച്ച് പ്രചാരണം നടത്തുവരുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നതും ആര്‍എല്‍വി കോളേജ് വിഷയത്തില്‍ കണ്ടു.
തങ്ങളുടെ നേതാക്കളെ എസ്എഫ്ഐയും ഇടത് നേതാക്കളും ന്യായീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് മൗനം കൊണ്ട് പിന്തുണച്ചു. എബിവിപിയും ബിജെപിയുമാണ് ദളിത് വിദ്യാര്‍ത്ഥിനിക്ക് പിന്തുണ നല്‍കിയത്. സിഐ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനെതിരെ പോലീസ് അതിക്രമമുണ്ടാവുകയും സംസ്ഥാന നേതാക്കള്‍ക്കുള്‍പ്പടെ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബിജെപി എറണാകുളം ജില്ലയില്‍ ഹര്‍ത്താലും നടത്തിയിരുന്നു.
കണ്ണീരോര്‍മയായി കാരക്കാടന്‍ വിനീഷ്
കാരക്കാടന്‍ വിനീഷ് ഉത്തരേന്ത്യയിലെ ജാതിക്കഥകള്ക്ക് വേണ്ടി വാ പിളര്‍ന്നിരിക്കുന്ന കേരളത്തിലെ മാധ്യമങ്ങള്‍ക്കും ഇടത് വലത് മുന്നണികള്‍ക്കും കാരക്കാടന്‍ വിനീഷ് എന്നപേര് അത്ര പരിചിതമായിരിക്കില്ല. ആറ് വര്‍ഷം മുന്‍പ് തങ്ങളുടെ സമുദായത്തിലെ പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണത്തിനിരയായി ജീവന് നഷ്ടപ്പെട്ട ദളിത് യുവാവിന്റെ മരണം അഭിനവ ദളിത് വാദികള്‍ അറിഞ്ഞിട്ട് പോലുമില്ല.
2010 ഏപ്രില്‍ 17ന് രാവിലെയാണ് വളപട്ടണം മൂന്ന് നിരത്തില്‍ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് തൂങ്ങിയ നിലയില്‍ വിനീഷിനെ കണ്ടെത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനത്തിനിരയായ വിനീഷ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം.
14 പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്. പ്രതികള്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കുകയും ചെയ്തു. എന്നാല്‍ കൊലപാതകം ആത്മഹത്യയാക്കി പോലീസ് കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് ദളിത് സംഘടനകള്‍ പറയുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് പ്രതികള്‍ . ഇത് തന്നെ സംഭവം സംഘടന മുന്‍കൂട്ടി തീരുമാനിച്ചതെതിന്റെ തെളിവാണെന്ന് പട്ടികജനസമാജം ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ പറയുന്നു.
താലിബാന് മോഡല്‍ കൊലപാതകമാണിതെന്ന് പ്രതികള്‍ പോലീസിന് നല്കിയ മൊഴിയില്‍ നിന്നും വ്യക്തമാണ്. കൊലപാതകമെന്നാണ് പോലീസ് തുടക്കത്തില്‍ പറഞ്ഞത്. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിനൊടുവില്‍ ആത്മഹത്യയാക്കി മാറ്റുകയായിരുന്നു. ഇതിന് സിപിഎം അടക്കമുള്ള രാഷ്ട്രീയ കക്ഷികളും സമ്മര്‍ദം ചെലുത്തി. കേരള പട്ടിക ജനസമാജത്തിന്റെ നേതൃത്വത്തില്‍ നടന്നസമരങ്ങളുടെ ഫലമായി കേസ് അന്നത്തെ മുഖ്യമന്ത്രി വി. എസ്. പ്രത്യക സംഘത്തിനു കൈമാറിയെങ്കിലും ഫലമുണ്ടായില്ല.
പോപ്പുലര്‍ ഫ്രണ്ട് കൂടാരങ്ങളിലേക്ക് ദളിത് സംഘടനകളെ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ തങ്ങളുടെ സമരങ്ങളുമായി സഹകരിക്കാന്‍ പോലും തയ്യാറായില്ലെന്നും സുനില്‍കുമാര്‍ പറയുന്നു.
ഇടത് സംഘടനയുടെ ദളിത് വിരോധത്തിന്റെ ഇരയായി ദീപ മോഹന്‍
ഇടത് സംഘടനകളുടെ ദളിത് സ്നേഹത്തിന്റെ കാപട്യം തുറന്ന് കാട്ടുന്നതാണ് എംജി യൂണിവേഴ്സിറ്റിയില്‍ ഗവേഷകയായ കണ്ണൂര്‍ സ്വദേശിനി ദീപ മോഹനുണ്ടായ അനുഭവം. ദളിത് വിദ്യാര്‍ത്ഥിയാണെന്ന കാരണത്താല്‍ കടുത്ത മാനസിക പീഡനങ്ങളാണ് ഇടത് അധ്യാപക സംഘടനാ നേതാവായ പ്രൊഫസറില്‍ നിന്നും ദീപയ്ക്ക് നേരിടേണ്ടി വന്നത്. ഇയാള്‍ കുറ്റക്കാരനാണെന്ന് അന്വേഷണ സമിതി കണ്ടെത്തുകയും ദീപയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
എംജി യൂണിവേഴ്സിറ്റിയില്‍ എംഫില്‍ ചെയ്യുന്ന സമയത്ത് ഇടത് നേതാവായ പ്രൊഫ. നന്ദകുമാര്‍ കളരിക്കല്‍ ദീപയെ പല തരത്തില്‍ ബുദ്ധിമുട്ടിച്ചിരുന്നു. തുടര്‍ന്ന് 2011-12ല്‍ എംഫില്‍ പൂര്‍ത്തിയാക്കിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് അധികൃതര്‍ വൈകിപ്പിച്ചു. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ എംഎസ്സി ഗെയ്റ്റ് പരീക്ഷ ജയിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ദീപ നാനോ ബയോടെക്നോളജിയില്‍ എംജി യൂണിവേഴ്സിറ്റിയില്‍ തന്നെ പിഎച്ച്ഡിക്ക് ചേര്‍ന്നത്.
ഗൈഡ് മറ്റൊരധ്യാപകനായിരുെന്നെങ്കിലും ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് ടെക്നോളജിയുടെ ഡയറക്ടര്‍ നന്ദകുമാറായിരുന്നു. നന്ദകുമാര്‍ ആദ്യം ദീപക്ക് വര്‍ക് മെറ്റീരിയല്‍ നല്‍കിയില്ല. തുടര്‍ന്ന് വി.സി. ഇടപെട്ട് മാസങ്ങള്‍ക്ക് ശേഷമാണ് വര്‍ക് മെറ്റീരിയല്‍ ലഭിച്ചത്.
കോപ്പിയടിച്ചാണ് ദീപ പരീക്ഷ പേപ്പര്‍ സമര്‍പ്പിച്ചതെന്ന് ഇയാള്‍ പരസ്യമായി ആക്ഷേപിച്ചു. കോപ്പിയടിച്ചതല്ലെന്ന് പറഞ്ഞപ്പോള്‍ പട്ടികജാതിക്കാര്‍ക്ക് അതിന് സാധിക്കില്ലെന്നും അവരൊക്കെ ഇത്രയധികം പഠിക്കേണ്ട ആവശ്യമില്ലെന്നും അപഹസിച്ചു. ക്ലാസ്സില്‍ ഇരിപ്പിടം നല്‍കാതെ ഇറക്കി വിട്ടു. മറ്റൊരു ദിവസം ക്ലാസ്സ് മുറിയില്‍ പൂട്ടിയിട്ടു. ഒടുവില്‍ പോലീസെത്തിയാണ് ദീപയെ പുറത്തിറക്കിയത്. പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഇടത് നേതാവായതിനാല്‍ സംരക്ഷിക്കപ്പെട്ടു. ഒടുവില്‍ യുവമോര്‍ച്ചയുടെയും കെപിഎംഎസ്സിന്റെയും സമരത്തിനൊടുവിലാണ് വൈസ് ചാന്‍സലര്‍ അന്വേഷണത്തിന് തയ്യാറായത്.
അന്വേഷണ കമ്മീഷന് 2015 നവംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സിന്‍ഡിക്കേറ്റില്‍ വെക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇത് വിവാദമായതിനെ തുടര്‍ന്ന് സിന്‍ഡിക്കേറ്റില്‍ ചര്‍ച്ചക്കെടുത്തു.
അന്വേഷണ സമിതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നന്ദകുമാറിനെ വകുപ്പ് മേധാവി സ്ഥാനത്ത് നിന്നും നീക്കാനും കേസെടുക്കുന്നതിന് പോലീസിന് ശുപാര്‍ശ ചെയ്യാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. പോലീസ് കേസെടുത്തുവെങ്കിലും തുടര്‍നടപടികള്‍ ഇപ്പോഴും ഇഴയുകയാണ്. ആരോപണവിധേയനായ പ്രൊഫസറെ സംരക്ഷിക്കാനാണ് ഇടത് വലത് സംഘടനകള്‍ ശ്രമിച്ചത്. മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ അധ്യാപകനെതിരെ പോസ്റ്റര്‍ പതിച്ച് ദീപയെ കുടുക്കാനാണ് എസ്എഫ്ഐയുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: